മലയന്‍കീഴിയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ജയിച്ചു

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് അംഗത്തിന് ബിജെപി പിന്തുണയോടെ വിജയം. ജനതാദള്‍ യു അംഗമായ സരോജിനി അമ്മയാണ് ബിജെപി പിന്തുണയോടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ പഞ്ചായത്തിലെ പ്രസിഡണ്ട് ചന്ദ്രന്‍ നായര്‍ ജനതാദള്‍ യു അംഗമാണെങ്കിലും ജയിച്ചത് എല്‍ഡിഎഫ് പിന്തുണയില്‍ ആയിരുന്നു. ബിജെപിക്ക് രണ്ട് അംഗങ്ങളാണ് ഈ പഞ്ചായത്തിലുള്ളത്. ഇവര്‍ രണ്ട് പേരും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. സിപിഎമ്മിന് എട്ടംഗങ്ങളും യുഡിഎഫിന് പത്ത് അംഗങ്ങളുമാണ് ഉള്ളത്. ഇതില്‍ 8 സീറ്റ് കോണ്‍ഗ്രസിന്റേതും 2 സീറ്റ് ജനതാദള്‍ യുവിന്റേതുമാണ്.
പഞ്ചായത്ത് ഭരണത്തിനെതിരെ അവിശ്വാസ നോട്ടീസ് വന്നപ്പോള്‍ പ്രസിഡണ്ടിനെതിരെ ബിജെപി നിലപാട് എടുത്തിരുന്നില്ല. അതിനാല്‍ എല്‍ഡിഎഫ് പിന്തുണച്ച പ്രസിഡണ്ടിനെതിരെ അവിശ്വാസം പാസ്സായതുമില്ല. എന്നാല്‍ വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസം പാസ്സാവുകയും തുടര്‍ന്ന് തിരഞ്ഞെടുപ്പ് വേണ്ടി വരികയുമായിരുന്നു. സരോജിനി അമ്മയ്ക്ക് 11 വോട്ടും ഇടത് സ്ഥാനാര്‍ത്ഥിക്ക് 9 വോട്ടുമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha


























