മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

മോഷണക്കുറ്റം ആരോപിച്ചതില്‍ മനം നൊന്ത് കൊല്ലത്തു ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗൃഹനാഥന്‍ ബാലചന്ദ്രന്‍ (52) മരിച്ചു. ഭാര്യയെയും മകളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലചന്ദ്രന്‍ ജോലിക്കു നിന്നിരുന്ന കടയില്‍ നിന്നും പൈസ മോഷണം പോയ സംഭവത്തില്‍ ബാലചന്ദ്രനെ കുറ്റാരോപിതനാക്കിയിരുന്നു. കടയുടമയും കൂട്ടാളിയും ബാലചന്ദ്രനെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ കുടുംബം ദുഖത്തിലുമായിരുന്നു.
തുടര്‍ന്ന് കുറിപ്പെഴുതി വെച്ചശേഷം കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. കുറിപ്പ് കണ്ടെത്തിയ പോലീസ് ഇതില്‍ പറയുന്ന ഏഴു പേരെയും കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ചിറക്കര പഞ്ചായത്തിലും പരവൂര്‍ നഗരസഭയിലും കോണ്‍ഗ്രസ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha


























