മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നരവയസ്സുകാരിയെ തെരുവുനായ കടിച്ച് കീറി

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നരവയസ്സുകാരിയെ തെരുവു നായ കടിച്ചു കീറി. നിലവിളികേട്ടെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാന്‍വെട്ടം വാക്കേപറമ്പില്‍ ബിബിന്‍-പ്രിയ ദമ്പതികളുടെ മകള്‍ മൂന്നര വയസ്സുകാരി ജോവിയയ്ക്കാണ് ഇന്നലെ രാവിലെ ഏഴരയോടെ തെരുവു നായയുടെ കടിയേറ്റത്.
പറമ്പിലൂടെ ഓടിവന്ന തെരുവുനായ ജോവിയയെ ആക്രമിക്കുകയായിരുന്നു. മാതാപിതാക്കളായ ബിബിനും പ്രിയയും വീടിന്റെ തിണ്ണയിലുണ്ടായിരുന്നതിനാല്‍ വന്‍ ദുരന്ധം ഒഴിവായി. ജോവിയയുടെ വലതുകക്ഷത്തിനു താഴെയാണ് കടിയേറ്റത്. ശരീരത്തിന്റെ പലഭാഗത്തും ചെറിയ മുറിവുകളുമുണ്ട്. നാലു ദിവസത്തെ കുത്തിവയ്പ് എടുക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍പ് മാഞ്ഞൂരില്‍ പുലര്‍ച്ചെ പള്ളിയിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയെ തെരുവു നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. തെരുവു നായ വിഷയത്തില്‍ ഇതുവരെ ശക്തമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha


























