നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ വാദം ഇന്ന് നടക്കാതിരുന്നതുകൊണ്ടാണ് ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. പ്രോസിക്യൂഷന്‍ വാദം നടത്തേണ്ട അഭിഭാഷകന് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. ഇതാണ് ഇന്ന് വാദം നടക്കാതിരിക്കാന്‍ കാരണം.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാംകുമാറാണ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. യാതൊരു തെളിവും ഇല്ലാതെയാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും സംശയത്തിന്റെ പേരില്‍ അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നതെന്നുമാണ് രാംകുമാര്‍ വാദിച്ചത്. എന്നാല്‍ പോലീസ് ഈ വാദം നേരത്തെ നിഷേധിച്ചിരുന്നു.
ദിലീപിന് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ദിലീപിന്റെ ആഡംബര കാറില്‍ ഗൂഢാലോചന നടന്നുവെന്നും പോലീസ് വ്യക്തമാക്കി. ആഡംബര കാറില്‍ സംസാരിച്ചുവെന്നല്ലാതെ എന്താണ് സംസാരിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചതോടെ തെളിവുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha


























