ഗുജറാത്തിലെ സൂറത്തിൽ സൈക്കിൾ ഓടിക്കുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം

ഗുജറാത്തിലെ സൂറത്തിൽ സൈക്കിൾ ഓടിക്കുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം. വ്യാഴാഴ്ചയായിരുന്നു സംഭവം. സൂറത്തിലെ ആനന്ദ് വില്ലയിലാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ പരിസരത്ത് മറ്റൊരു കുട്ടിക്കൊപ്പം സൈക്കിൾ ഓടിച്ചുകളിക്കുകയായിരുന്നു മരണപ്പെട്ട റെഹാൻഷ് ബോർസെ.
ഇതിനിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങുകയും മുറിവേറ്റ് കുട്ടി സൈക്കിളിൽ നിന്ന് താഴെ വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്ന് പട്ടത്തിന്റെ ചരട് മൂലമുള്ള മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ സംഭവം.
കഴിഞ്ഞ ബുധനാഴ്ച സൂറത്തിൽ തന്നെ പട്ടത്തിന്റെ ചരട് കുരുങ്ങി നിയന്ത്രണം വിട്ട ഇരുചക്രവാഹനം 70 അടി ഉയരമുള്ള ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചിരുന്നു. കർണാടകയിലെ ബിദാർ ജില്ലയിൽ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി പരിക്കേറ്റ 48-കാരനായ ബൈക്ക് യാത്രക്കാരനും മരിച്ചു.
"
https://www.facebook.com/Malayalivartha


























