Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

വൈദ്യുത വാഹന മേഖലയിലെ നൂതന ആശയങ്ങള്‍ക്കായി 'ഇവോള്‍വ്' (EVolve) മായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്കും...

15 JANUARY 2026 04:47 PM IST
മലയാളി വാര്‍ത്ത

വൈദ്യുത വാഹന (ഇവി) വിപണിയിലെ പുത്തന്‍ സംരംഭങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും കരുത്തുപകരാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്‌യുഎം) ട്രിവാന്‍ഡ്രം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്കും സംയുക്തമായി 'ഇവോള്‍വ് - ഇവി ഇന്നൊവേഷന്‍ കോഹോര്‍ട്ട്' (EVolve - EV Innovation Cohort) എന്ന പുതിയ ഇന്‍കുബേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ ഡീപ്-ടെക് പ്രോഗ്രാമിലൂടെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ തുടക്കക്കാരായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ സാങ്കേതിക പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയാണ് ലക്ഷ്യം. വാഹന രൂപകല്പന, ബാറ്ററികള്‍, ഊര്‍ജ്ജ സംഭരണ സാങ്കേതികവിദ്യകള്‍, പവര്‍ ഇലക്ട്രോണിക്സ്, ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍, സോഫ്റ്റ്‌വെയര്‍ ആന്‍ഡ് കണക്റ്റിവിറ്റി സൊല്യൂഷനുകള്‍, സര്‍ക്കുലര്‍ ഇക്കണോമി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക ഉപദേശങ്ങള്‍ക്കും വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പുറമെ വ്യവസായ മേഖലയിലെ പ്രമുഖരുമായുള്ള ബന്ധം സ്ഥാപിക്കാനും മികച്ച ഇന്നൊവേഷന്‍ ആവാസ വ്യവസ്ഥയുടെ ഭാഗമാകാനും അവസരം ലഭിക്കും. ആറു മാസത്തെ പരിശീലനത്തിന് ശേഷം നടക്കുന്ന 'ഡെമോ ഡേ'യില്‍ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും പ്രമുഖ നിക്ഷേപകര്‍ക്കും വ്യവസായ പ്രമുഖര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. കെഎസ്‌യുഎമ്മിന്‍റെ മികച്ച സംവിധാനങ്ങളും ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്കിന്‍റെ ഗവേഷണ മികവും ഒത്തുചേരുന്നതിലൂടെ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതു വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജനുവരി 27 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി https://ksum.in/evolve എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (44 minutes ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (45 minutes ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (50 minutes ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (55 minutes ago)

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു  (1 hour ago)

താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഭര്‍ത്താവ്: നെയ്യാര്‍ റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

അപമാനകരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (1 hour ago)

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും  (1 hour ago)

ഇറാനിൽ ആണവ ചോർച്ച.? ബങ്കർ ബസ്റ്റർ ബോംബുകൾ ആണവ കോട്ട വിഴുങ്ങി.. ഉപഗ്രഹ ചിത്രങ്ങളിൽ...  (1 hour ago)

ഭരണാധികാരി പറഞ്ഞു യൂസഫലി അത് കേട്ടു.. പ്രവാസികൾക്ക് ആശ്വാസം Tvm - Dubai 40000രൂപ...  (2 hours ago)

ഷഹനാസിന്റെ നെഞ്ചത്ത് കുത്തി ശ്രീനാ..! പേര് വെട്ടിയവനെ കോടതി കയറ്റും..! തെളിവുകൾ എല്ലാം പുറത്ത് രാഹുലിനെവച്ചും പറച്ചിൽ ..!  (2 hours ago)

മൊജ്തബ ഖമേനി മരിച്ചു..? സത്യം ഒളിപ്പിച്ച് ഇറാൻ..? ഇരുമ്പറയിൽ ജീവച്ഛവം ഖമേനിയുടെ 7 തലമുറയും ഡിം..!  (2 hours ago)

മാർക്സിസ്റ്റ് പാർട്ടി പിളരും ? യഥാർത്ഥ മാർക്സിസ്റ്റുകൾ ഒരുമിക്കുന്നു ബേബിയുടെ പിന്തുണ ഉറപ്പിച്ചു ?  (2 hours ago)

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡി.എ, ഡി ആര്‍ അനുവദിച്ചു  (2 hours ago)

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (2 hours ago)

Malayali Vartha Recommends