Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തിരുവനന്തപുരം സിറ്റി പോലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ സംഭാവന ചെയ്ത് യു എസ് ടി

15 JANUARY 2026 05:43 PM IST
മലയാളി വാര്‍ത്ത

മുൻനിര എ ഐ , ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) ഉദ്യമങ്ങളുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസിന് രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ, ശരീരത്തിൽ ധരിക്കാവുന്ന നാല് ക്യാമറകൾ, പത്ത് റോഡ് ബാരിയറുകൾ എന്നിവ സംഭാവന ചെയ്തു.

തിരുവനന്തപുരം തൈക്കാടുള്ള പോലീസ് കമ്മീഷണറുടെ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ യു എസ് ടി ഉദ്യോഗസ്ഥർ ഈ ഉപകരണങ്ങൾ സിറ്റി പോലീസിന് കൈമാറി. മുൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ തോംസൺ ജോസ് ഐപിഎസ്; ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. ഫറാഷ് ഐപിഎസ്, ദീപക് ധൻഖർ ഐപിഎസ്, സുൽഫിക്കർ എം.കെ; ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ ജി. അനിൽ കുമാർ; ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ ആർ. സുരേഷ് എന്നിവർ പങ്കെടുത്തു.

യുഎസ് ടിയിൽ നിന്ന് തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ; ബിസിനസ് ആൻഡ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ; വർക്ക്പ്ലേസ് മാനേജ്മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ; വർക്ക്പ്ലേസ് മാനേജ്മെന്റ് ഡയറക്ടർ വിജിൽ നായർ; സിഎസ്ആർ ലീഡ് വിനീത് മോഹനൻ; സീനിയർ പിആർ ലീഡ് റോഷ്നി കെ ദാസ് എന്നിവർ സംബന്ധിച്ചു.

"യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്കൂട്ടറുകൾ, ശരീരത്തിൽ ധരിക്കാവുന്ന ക്യാമറകൾ, റോഡ് ബാരിയറുകൾ എന്നിവ തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന് ഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിൽ വളരെയധികം സഹായകമാകും. ഈ മഹത്തായ പ്രവൃത്തിക്ക് യുഎസ് ടി യോട് എന്റെ നന്ദി അറിയിക്കുന്നു," മുൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ തോംസൺ ജോസ് ഐപിഎസ് പറഞ്ഞു.

"എപ്പോഴും സമൂഹത്തെ മുൻ നിർത്തിയാണ് യു എസ് ടിയുടെ സി എസ് ആർ സംരംഭങ്ങൾ നടപ്പിലാക്കുന്നത്. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന് ആവശ്യമായ ഉപകരണങ്ങൾ സംഭാവന നൽകുന്നത് ഈ ഉദ്യമത്തിന്റെ ഭാഗമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ എന്നിവ ട്രാഫിക് പോലീസിന് അവരുടെ ദൈനംദിന ജോലികൾ മികച്ച രീതിയിൽ നിറവേറ്റാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു," യുഎസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (9 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (18 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (26 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (45 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (8 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (11 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (14 hours ago)

Malayali Vartha Recommends