തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രത്തിന് തൊടുപുഴയില്‍ ജനുവരി 23ന് തുടക്കമാകും. നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ ആണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിനായുള്ള ലൊക്കേഷന്‍ ഹണ്ടിംഗിനിടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ച ചിത്രം ഷെയര്‍ ചെയ്തു കൊണ്ടാണ് ആഷിഖ് ഉസ്മാന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചത്.
രതീഷ് രവി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൊലീസ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പുവാണ് ക്രിയേറ്റീവ് ഡയറക്ടര്‍. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മാണം.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിനുമായി മോഹന്‍ലാല്‍ ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണ്, മീരാ ജാസ്മിന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രകാശ് വര്‍മ്മ, ഇര്‍ഷാദ് തുടങ്ങിയവരും താരനിരയിലുണ്ട്.
https://www.facebook.com/Malayalivartha























