ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ റെയ്‌സിങ് സന്റാന്ററിനെ വീഴ്ത്തിയാണ് ബാഴ്‌സയുടെ മുന്നേറ്റം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്.
കളിയുടെ ആദ്യ പകുതി ഗോൾരഹിതമായപ്പോൾ രണ്ടാം പകുതി 65 മിനിറ്റുകൾ പിന്നിട്ട ശേഷമാണ് ബാഴ്‌സ രണ്ട് ഗോളുകളും വലയിലാക്കിയത്.
ഫെറാൻ ടോറസ്, ലമീൻ യമാൽ എന്നിവരാണ് ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചത്. ആദ്യ 65 മിനിറ്റുകളിലും ബാഴ്‌സയെ ഗോളടിക്കാൻ സമ്മതിക്കാതെ റെയ്‌സിങ് പൂട്ടിയതോടെ അവരും അതേ വഴിയാണെന്നു തോന്നിപ്പിച്ചു.
എന്നാൽ 66ാം മിനിറ്റിൽ ഫെറാൻ ടോറസ് പ്രതിരോധം പൊളിച്ച് ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു. കളി 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി സമയത്തെത്തിയപ്പോൾ ലമീൻ യമാൽ രണ്ടാം ഗോളും നേടി.
മറ്റൊരു മത്സരത്തിൽ വലൻസിയയും പ്രീ ക്വാർട്ടർ ജയിച്ച് ക്വാർട്ടറിലേക്ക് മുന്നേറി. അലവർ ബർഗോസിനെ 2-0ത്തിനു വീഴ്ത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























