75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

ഇറാനുമായി യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോൾ അമേരിക്കയിൽ നിലനിൽക്കുന്നത് . അതിനിടയിൽ ട്രംപ് എടുക്കുന്ന പല തീരുമാനങ്ങളും പല രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട് . ഇപ്പോഴിതാ ഇമിഗ്രേഷൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ അടക്കമുള്ള 75 രാജ്യങ്ങളിൽ നിന്നുള്ള വിസ നടപടി ക്രമങ്ങൾ യുഎസ് താൽക്കാലികമായി നിർത്തിവച്ചു. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും.
രാജ്യങ്ങളുടെ പട്ടിക യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കുവൈറ്റ്, റഷ്യ, സോമാലിയ, ഇറാൻ എന്നീരാജ്യങ്ങൾ പട്ടികയിലുണ്ട്. നിലവിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റെിന്റെ പരിഗണനയിലുള്ള കുടിയേറ്റ അപേക്ഷകളും നിരസിക്കപ്പെടും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.ഈ 75 രാജ്യങ്ങളിൽനിന്ന് യുഎസിൽ സ്ഥിരമായി താമസിക്കാനും ജോലിചെയ്യാനുമായി വരുന്നവർക്ക് മാത്രമേ പുതിയ നിയന്ത്രണം ബാധകമാവുകയുള്ളൂ.
ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല.കഴിഞ്ഞ വർഷം നവംബറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ദശലക്ഷണക്കിന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങളിലെ വർദ്ധന, അടിസ്ഥാന സൗകര്യം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ “റിവേഴ്സ് മൈഗ്രേഷൻ’ പ്രസ്താവന.
https://www.facebook.com/Malayalivartha


























