കർണാടകയെ വീഴ്ത്തി വിദർഭ വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...

കർണാടകയെ വീഴ്ത്തി വിദർഭ വിജയ് ഹസാരെ ട്രോഫി ഫൈനലിൽ. 6 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് വിദർഭയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത കർണാടകയെ 49.4 ഓവറിൽ 280 റൺസിൽ പുറത്താക്കിയ വിദർഭ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ 46.2 ഓവറിൽ 284 റൺസെടുത്താണ് വിജയിച്ചത്.അമൻ മൊഖദെ നേടിയ ഉജ്വല സെഞ്ച്വറിയാണ് വിദർഭയെ ജയത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായത്.
ഒപ്പം അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന് രവികുമാർ സമർഥും പൊരുതിയതോടെ അവർ വലിയ സമ്മർദ്ദമില്ലാതെ സ്‌കോർ പിന്തുടർന്നു പിടിക്കുകയായിരുന്നു അമൻ 122 പന്തിൽ 12 ഫോറും 2 സിക്‌സും സഹിതം 138 റൺസെടുക്കുകയും ചെയ്തു. രവികുമാർ 69 പന്തിൽ 7 ഫോറുകൾ സഹിതം 76 റൺസുമായി പുറത്താകാതെ നിന്നു. ധ്രുവ് ഷോരി 47 റൺസെടുത്തു നിർണായക സംഭാവന നൽകി.
നേരത്തെ മിന്നും ഫോം തുടർന്ന മലയാളി താരം കരുൺ നായരുടെ കരുത്തിലാണ് കർണാടക മുന്നോട്ടു പോയത്. താരം 76 റൺസെടുത്തു. സീസണിൽ കത്തുന്ന ഫോമിലുള്ള മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനു സെമിയിൽ അധിക നേരം ക്രീാസിൽ നിൽക്കാൻ കഴിഞ്ഞില്ല. താരം 4 റൺസുമായി മടങ്ങി. കൃഷ്ണൻ ശ്രീജിത്താണ് അർധ സെഞ്ച്വറിയടിച്ച് തിളങ്ങി മറ്റൊരു താരം. 54 റൺസുമായി കൃഷ്ണനും പൊരുതി. ധ്രുവ് പ്രഭാകർ (28), ശ്രേയസ് ഗോപാൽ (36), അഭിനവ് മനോഹർ (26) എന്നിവർ മികച്ച രീതിയിൽ മുന്നോട്ടു പോകവെ പുറത്താകുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























