തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി നേരിട്ടെത്തി 11-ാം പ്രതി കെ.പി. ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ പൂർത്തിയാക്കും: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യത...

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ 11-ാം പ്രതി കെ.പി. ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന് നടക്കും. ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊല്ലം വിജിലൻസ് കോടതി ജഡ്ജി നേരിട്ടെത്തിയാണ് റിമാൻഡ് നടപടികൾ പൂർത്തിയാക്കുക. തുടർന്ന് ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരൻ ഇന്നലെ രാത്രിയോടെയാണ് ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം പ്രോസിക്യൂട്ടർ വഴി കോടതിയെ ഇതിനകം അറിയിച്ചിട്ടുണ്ട്.
കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ അറസ്റ്റ് വൈകിയതിൽ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍പിയാണെന്നും, അതാണ് ആശുപത്രിയിൽ പോയതെന്നുമാണ് ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജ്വല്ലറി വ്യാപാരി ഗോവര്‍ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയായിരുന്നു ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേരള പോലീസിലെ ഉന്നതനായ ഒരു കമ്മീഷണറുടെ അച്ഛന്‍ അഴിമതിക്കേസില്‍ അറസ്റ്റിലാകുക എന്നത് അത്യപൂര്‍വ്വം ആണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സി.പി.ഐ നേതാവുമായ കെ.പി. ശങ്കരദാസിനെയാണ് ഒടുവില്‍ പ്രത്യേക അന്വേഷണ സംഘം ആശുപത്രി കിടക്കയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട കേസായതു കൊണ്ട് തന്നെ ആശുപത്രിയും നീതിയും നിയമവും വിട്ടു ഒന്നും ചെയ്യില്ലെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ച ശങ്കരദാസിനെ വാര്‍ഡിലേക്ക് മാറ്റി.
എന്നാല്‍ വൈകിട്ടോടെ പൊടുന്നനെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു. വീണ്ടും ഐസിയുവിലായി. അടുത്ത ദിവസം കൊല്ലം കോടതിയില്‍ ജാമ്യാപേക്ഷ എത്തി. വിധി പറയാന്‍ മാറ്റി വച്ചു. ഇതിനിടെ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനമുണ്ടായി. അയ്യപ്പ വിശ്വാസികളായ ആശുപത്രി മാനേജ്‌മെന്റും ആരോഗ്യ നില നോക്കി മാത്രമേ ചികില്‍സ നിശ്ചയിക്കൂവെന്ന നിലപാട് എടുത്തു. ഇതോടെ വീണ്ടും വാര്‍ഡിലേക്ക് മാറ്റി. ഇത് മനസ്സിലാക്കി ഉടന്‍ അറസ്റ്റു ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























