തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ

സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഉര്‍വശിയുടേയും മനോജ് കെ. ജയന്റേയും മകളായ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി. കുഞ്ഞാറ്റ ഇപ്പോള്‍ തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഉലകനായകന്‍ കമല്‍ഹാസനെ നേരില്‍ കണ്ടതിന്റെ ഓര്‍മകളാണ് കുഞ്ഞാറ്റ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചത്.
2001ല്‍ പഞ്ചതന്ത്രം സിനിമയുടെ സെറ്റില്‍ അമ്മയോടൊപ്പം എത്തുമ്പോള്‍ താന്‍ വെറുമൊരു കൈക്കുഞ്ഞായിരുന്നുവെന്ന് കുഞ്ഞാറ്റ കുറിച്ചു. താന്‍ കരയുമ്പോള്‍ കമല്‍ സാര്‍ തന്നെ എടുത്ത് നടക്കുമായിരുന്നുവെന്നും ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ നല്‍കി സമാധാനിപ്പിക്കുമായിരുന്നുവെന്നു താരം പങ്കുവെച്ചു. അന്ന് നടന്ന കാര്യങ്ങള്‍ തനിക്ക് ഓര്‍മ്മയില്ലെങ്കിലും അമ്മ പറഞ്ഞു തന്ന കഥകളിലൂടെ കമല്‍ഹാസന്‍ തനിക്ക് പ്രിയപ്പെട്ടവനായി മാറിയെന്ന് താരം പറയുന്നു.
24 വര്‍ഷങ്ങള്‍ക്കിപ്പുറം 2025ലെ സൈമ അവാര്‍ഡ് വേദിയില്‍ വെച്ച് കമല്‍ഹാസനെ തൊട്ടടുത്ത് കണ്ടിട്ടും സംസാരിക്കാന്‍ കഴിയാത്തതിലുള്ള സങ്കടം കുഞ്ഞാറ്റ പങ്കുവെച്ചു. അന്ന് സംസാരിക്കാന്‍ പേടി തോന്നി മാറിനില്‍ക്കുകയായിരുന്നു. അദ്ദേഹം വേദി വിട്ടുപോയപ്പോള്‍ നിരാശയോടെ കരഞ്ഞ തന്നെ അമ്മയാണ് സമാധാനിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി നേരില്‍ കാണാന്‍ അവസരം ഒരുങ്ങുകയായിരുന്നു.
പത്ത് മിനിറ്റില്‍ താഴെ മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നതെങ്കിലും അത് പത്ത് വര്‍ഷത്തെ അനുഭവം പോലെ തോന്നിച്ചുവെന്ന് കുഞ്ഞാറ്റ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ജീവിതം ഒരു വട്ടം പൂര്‍ത്തിയാക്കിയതുപോലെ തോന്നുന്നുവെന്നും തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ അതിയായ നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഉര്‍വശിയുടേയും മനോജ് കെ. ജയന്റേയും മകളായ തേജലക്ഷ്മി. നവാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സുന്ദരിയായവള്‍ സ്‌റ്റെല്ല' എന്ന ചിത്രത്തിലാണ് തേജലക്ഷ്മി നായികയാവുന്നത്. ഉര്‍വശിക്കൊപ്പം 'പാബ്ലോ പാര്‍ട്ടി' എന്ന ചിത്രത്തിലും തേജലക്ഷ്മി അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























