നിരപരാധിത്വം തെളിയിച്ച് ചേട്ടന്‍ തിരിച്ചു വരുമെന്ന് സഹോദരന്‍ അനൂപ്

നടി ആക്രമണത്തിനിരയായ കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ് ആരോപിച്ചു. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അറസ്റ്റിലായ ദിലീപ് നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്നും അനൂപ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സിനിമയെ വെല്ലുന്ന തിരക്കഥയാണ് ദിലീപിനെ കുടുക്കാന്‍ നടന്നത്. നാളെ എല്ലാവര്‍ക്കും ഇത് സംഭവിക്കാം അനൂപ് പറഞ്ഞു.
അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് സഹതടവുകാരനായിരുന്ന വിഷ്ണു കൈമാറിയത് അനൂപിനാണെന്ന് നേരത്തെ കണ്ടെത്തിയ സാഹചര്യത്തില്‍ അനൂപിനെ ചോദ്യം ചെയ്‌തേക്കും. സംഭവം ഒതുക്കി തീര്‍ക്കാന്‍ അനൂപ് ദിലീപിനെ സഹായിച്ചോ എന്നും പൊലീസിന് സംശയമുണ്ട്.
https://www.facebook.com/Malayalivartha


























