ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശം; അജു വര്‍ഗീസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് നടന്‍ അജു വര്‍ഗീസിന്റെ മൊഴി രേഖപ്പെടുത്തനായി കളമശ്ശേരി സി.ഐ.ഓഫീസിലേക്ക് താരം എത്തി. ഇന്ന് ഹാജരാവാന്‍ കളമശേരി സി.ഐ അജുവിന് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 26നാണ് അജു നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടിയുടെ പേര് സഹിതം ഫേസ്ബുക്ക് പോസ്റ്റിട്ടത്. നടിയോട് ചെയ്തത് ശുദ്ധ പോക്രിത്തരമാണെന്നും അതിന് ഒരു ന്യായീകരണവും ഇല്ലെന്നും അജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. അതേസമയം, ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടും രണ്ടാണെന്ന് മനസിലാക്കാനുള്ള വിവേകം നൂറ്ശതമാനം സാക്ഷരത അവകാശപ്പെടുന്ന പൊതുസമൂഹം കാണിക്കണം. സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെയെന്നും അജു ചോദിച്ചിരുന്നു. ഇത് വിവാദമായതോടെ അജു തൊട്ടടുത്ത ദിവസം മാപ്പ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























