യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്

യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ലാല്‍ജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടിയുടെ പീഢന ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചെന്ന പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ലാല്‍ജി.
കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്. തുടര്‍ന്ന് ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ ദൃശ്യങ്ങള്‍ കാണിച്ച കോളേജില്‍ എത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അപ്പുണ്ണി ഒളിവില്‍ പോയിരുന്നു. അപ്പുണ്ണിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തിന് പൊലീസ് രൂപം നല്‍കിയതിന് പിന്നാലെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. കേസില്‍ തന്നേയും സംവിധായകന്‍ നാദിര്‍ഷയേയും മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ ശ്രമം. ചോദ്യം ചെയ്യലിന് ഹാജരായാല്‍ മൂന്നാംമുറ പ്രയോഗിക്കുമോയെന്ന ആശങ്കയുണ്ടെന്നും അപ്പുണ്ണി ജാമ്യാപേക്ഷയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























