'ദിലീപിനെതിരായ നീക്കത്തിനു പിന്നില്‍ പ്രമുഖ രാഷ്ട്രീയ നേതാവും നടനായ മകനും വനിതാ എ.ഡി.ജി.പിയും

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായി നടക്കുന്ന നീക്കത്തിനു പിന്നില്‍ ഒരു പ്രമുഖ രാഷ്്രടീയ നേതാവും മകനുമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. വനിതാ എ.ഡി.ജി.പിയും പ്രമുഖ തിയറ്റര്‍ ഉടമയും ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്നും മംഗളം ടെലിവിഷന്റെ 'ഹോട്ട് സീറ്റ്' പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
തന്റെ മകന്‍ വലിയ സിനിമാ നടനാകണമെന്നായിരുന്നു ഈ രാഷ്്രടീയ നേതാവിന്റെ ആഗ്രഹം. മകന്‍ ചില സിനിമയില്‍ അഭിനയിച്ചു. പക്ഷേ പിന്നീട് സിനിമയില്‍ മുഖം കാണിക്കാനായില്ല. ദിലീപാണ് ഇതിനു പിന്നിലെന്നായിരുന്നു അയാളുടെ അച്ഛന്റെയും അമ്മയുടെയും വിചാരം. ഈ വൈരാഗ്യമാണ് ദിലീപിനെ കുടുക്കാന്‍ കാരണം.
നമ്പി നാരായണന്റെയും കന്നട നടന്‍ സുമന്റെയും കാര്യത്തിലെന്നപോലെ ചതിയാണ് ദിലീപിന്റെ കാര്യത്തിലും ഉണ്ടായതെന്നും ജോര്‍ജ് പറഞ്ഞു.
ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യരെ ചുമന്നുകൊണ്ടു നടക്കുന്ന ഒരു എ.ഡി.ജി.പിയുണ്ട്. ഇവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ആലുവ പോലീസ് ക്ലബില്‍ നടന്ന 13 മണിക്കൂര്‍ ചോദ്യംചെയ്യല്‍ നാടകമായിരുന്നു. ദിലീപിനെ പോലീസ് ക്ലബില്‍ കൊണ്ടുവന്നതല്ലാതെ ചോദ്യം ചെയ്തില്ല. ഒരു സിനിമാ നടനായതുകൊണ്ടു മാത്രം ദീലീപിനെ കൊല്ലാക്കൊല ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കും. ജനങ്ങളുടെ വക്കാലത്ത് ഏറ്റെടുത്താണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ നടിയോടു മാത്രമല്ല പ്രമുഖരായ മറ്റു രണ്ട് നടിമാരോടും പള്‍സര്‍ സുനി ഇതു ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് പോലീസ് ഇത് സുനിയോടു ചോദിക്കുന്നില്ല? ദിലീപിന്റെ മാത്രം സാമ്പത്തികകാര്യം അന്വേഷിച്ചാല്‍ മതിയോ എന്നും പി.സി. ജോര്‍ജ് ചോദിച്ചു.
https://www.facebook.com/Malayalivartha
























