യുവതിയെ അസഭ്യം പറഞ്ഞതിന് കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ കേസ്; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വീട്ടമ്മയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എല്‍യ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.'
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മയായ യുവതിയെ നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നാണ് പരാതി്. ഭര്‍ത്താവിന്റെ മൊഴി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.എംഎല്‍എ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു
ആത്മഹത്യയ്ക്ക്ശ്രമിച്ച യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ നില ഗുരുതരമായിതുടരുന്നു . ബാലരാമപുരം പൊലീസാണ് എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























