കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്.
ഇടുക്കി ജില്ലയിലെ തൊടുപുഴ, മലപ്പുറത്തെ വള്ളിക്കുന്ന്, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്ബ്, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ഒറവയ്ക്കല്‍, അരീപ്പറമ്ബ്, പേരൂര്‍ എന്നീ സ്ഥലങ്ങളിലാണ് ചുഴലിക്കാറ്റുണ്ടായത്. ഇവിടങ്ങളിലെ കൃഷി നശിച്ചതിനു പുറമെ നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. വന്‍മരങ്ങള്‍ കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂര്‍ണമായും സ്തംഭിച്ചു.
https://www.facebook.com/Malayalivartha
























