മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. മാനത്തുമംഗലം സ്വദേശി മാസിൻ എന്ന ഇരുപത്തൊന്നുകാരനാണ് കൊല്ലപ്പെട്ടത്. കഴുത്തിനു പിന്നിൽ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാസിൻ പിന്നീട് മരിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയിൽ എത്തിച്ചവർ ആരെന്നു വ്യക്തമല്ല. എയർഗണ്ണിൽനിന്നാവ് യുവാവിന് വെടിയേറ്റതെന്നാണു സൂചന.
ആശുപത്രി അധികൃതർ വിവരം നൽകിയതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. സംഭവത്തിൽ രണ്ടുപേര്‍ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























