ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ കച്ചകെട്ടി കേരളാപോലീസ്... ഹൈക്കോടതിയില്‍ പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെ തകര്‍ത്തെറിയാന്‍ തക്ക തെളിവുകളുണ്ടെന്ന് സൂചന

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതിയില്‍ എത്തിയതോടെ ജാമ്യം ലഭിക്കുന്നത് ഏതു വിധേയേനെയും എതിര്‍ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവാന്‍ പോലീസ് ആരംഭിച്ചതായാണു വിവരം. ഹൈക്കോടതിയില്‍ പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെ തകര്‍ത്തെറിയാന്‍ തക്ക തെളിവുകളുണ്ടെന്ന് സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. കേസ് അന്വേഷണത്തില്‍ ഇതുവരെ ലഭ്യമായ തെളിവുകള്‍ കൂട്ടിയിണക്കുന്നതിനുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കിവരുന്നതായും സൂചനയുണ്ട്.
ജിഷ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍തന്നെയാണ് ദിലീപിന്റെ അന്തിമ കുറ്റപത്രവും പോലീസ് തയ്യാറാക്കിവരുന്നതായും വിവരങ്ങളുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും നല്‍കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. നടനു ജാമ്യം ലഭിക്കില്ലെന്ന സൂചനതന്നെയാണ് ഇവര്‍ നല്‍കുന്നതും. അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോകുന്നുവെന്നു മാത്രമാണു കേസ് സംബന്ധിച്ച് പോലീസ് വ്യക്തമാക്കുന്നത്.
ഫോണ്‍ മുഖാന്തിരം അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്പരം കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍പോലും തയ്യാറാകുന്നില്ല. ഏതെങ്കിലും തരത്തില്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുപോകുമെന്ന ഭയമാണ് ഇതിനു കാരണം. ഫാക്‌സ് മുഖാന്തിരമാണു കേസ് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തുന്നത്. അതേസമയം, തന്റെ പുതിയ അഭിഭാഷകന്‍ മുഖാന്തിരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണു ദിലീപെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഇന്നലെ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച സഹസംവിധായകന്‍ സലീം ഇന്ത്യയും ഇത്തരത്തില്‍ ദിലീപ് പ്രതീക്ഷ പങ്കുവച്ചതായാണു മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ, റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ ആലുവ സബ് ജയിലില്‍ അമ്മ സരോജം സന്ദര്‍ശിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപും ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























