അപ്രതീക്ഷിതമായ കാവ്യയുടേയും മീനാക്ഷിയുടേയും സന്ദര്‍ശനം ദിലീപിനെ മാറ്റി മറിച്ചു

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസില്‍ ഒന്നരമാസത്തിലേറെയായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും സന്ദര്‍ശിച്ചത് വൈകാരിക നിമിഷങ്ങള്‍ക്ക് വേദിയായി. ജയിലിനകത്തെ ഗാര്‍ഡ് റൂമില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മൂവരും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതായാണു വിവരം. ഇവര്‍ക്കൊപ്പം കാവ്യയുടെ പിതാവ് മാധവനും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.20 നാണ് കാവ്യയും മീനാക്ഷിയും മാധവനും ആലുവ സബ് ജയിലിലെത്തിയത്. 20 മിനിറ്റ് നീണ്ടു കൂടിക്കാഴ്ച.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷയും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കാവ്യയും മകളും സന്ദര്‍ശിക്കാന്‍ വരുന്ന വിവരം ദിലീപിനെ അറിയിക്കുകയും ജയില്‍ സൂപ്രണ്ടിന്റെ അനുമതിയും വാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ 11നു ദിലീപിന്റെ മാതാവ് സരോജിനിയമ്മ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കാവ്യയും കുടുംബവും. എന്നാല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണു ജയിലിലെത്തി ദിലീപിനെ കാണാന്‍ കാവ്യ തീരുമാനിച്ചത്.
ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ കോടതിയുടെ അനുമതി. രണ്ടുമണിക്കൂര്‍ നേരം പോലീസ് കാവലില്‍ ജയിലിനു പുറത്തുപോകാനുള്ള അനുമതിയാണ് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നല്‍കിയത്. ആറിനാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്നലെയാണ് കോടതിക്കു മുമ്പിലെത്തിയത്. രാവിലെ ഏഴു മുതല്‍11 മണിവരെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു ആവശ്യം. 2008ലാണ് ദിലീപിന്റെ അച്ഛന്‍ പദ്മനാഭന്‍ പിള്ള മരിച്ചത്.
മൂത്തമകനായ ദിലീപാണു എല്ലാവര്‍ഷവും ബലിയിടുന്നതെന്നും മുടക്കം വരുത്തിയിട്ടില്ലന്നും അഭിഭാഷകര്‍ അറിയിച്ചു. ആവശ്യം പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും മാനുഷിക പരിഗണന നല്‍കി ശ്രാദ്ധദിനത്തില്‍ 8 മുതല്‍ 10 മണി വരെ പോലീസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. കഴിഞ്ഞ ശ്രാദ്ധദിനത്തില്‍ ദിലീപ് ബലിയിടാന്‍ വീട്ടില്‍ പോയിരുന്നില്ലെന്നു മൊെബെല്‍ ടവര്‍ ലൊക്കേഷന്‍ രേഖകള്‍ സഹിതം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സുരക്ഷാകാരണങ്ങളാലും ദിലീപ് ജയിലിനു പുറത്തുപോകുന്നത് അനുവദിക്കരുത്. അച്ഛനു ബലിയിടണമെന്ന ദിലീപിന്റെ വാദം പുറത്തിറങ്ങാനായി മാത്രം ഉന്നയിക്കുന്നതാണ്. അനുവദിച്ചാല്‍ കീഴ്‌വഴക്കമാകും.
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കണമെന്ന ആവശ്യം എന്തുകൊണ്ട് ജാമ്യാപേക്ഷ വേളയില്‍ പ്രതിഭാഗം ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. പുറത്തുവന്നാല്‍ പ്രതി മാധ്യമങ്ങളെ കാണാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം പുറത്തുവന്നാലും മാധ്യമങ്ങളെ കാണാനോ മൊബെല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനോ ദിലീപിനു കഴിയില്ല. ദിലീപിന്റെ റിമാന്‍ഡ് ഈ മാസം16 വരെ കോടതി നീട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























