തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സ നിഷേധിച്ച ആശുപത്രികളിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നതായി സൂചന

അന്യസംസ്ഥാന തൊഴിലാളി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റിനൊരുങ്ങുന്നു. ചികിത്സ നിഷേധിച്ച ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അറസ്റ്റിനാണ് പൊലീസ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെ ഇന്നലെ രാവിലെ 11 മുതല്‍ രാത്രി എട്ടര വരെ പൊലീസ് ചോദ്യം ചെയ്തു. സീനിയര്‍ റെസിഡന്റിനെയും പി.ജി ഡോക്ടറേയുമാണ് ചോദ്യം ചെയ്തത്. മറ്റു ഡോക്ടര്‍മാരെ അടുത്ത ദിവസങ്ങളിലായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഡോക്ടര്‍മാരെ ചോദ്യം ചെയ്തത്. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡോക്ടര്‍മാര്‍ ഹൈകോടതിയെ സമീപിച്ചുവെന്നും വാര്‍ത്തകളുണ്ട്. കുറ്റം പി.ജി ഡോക്ടര്‍മാരുടെ തലയില്‍ കെട്ടിവെച്ച് ഉത്തരവാദപ്പെട്ടവര്‍ കൈകഴുകിയാല്‍ ശക്തമായി പ്രതികരിക്കുമെന്ന് പി.ജി. ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























