നടിയെ ആക്രമിച്ചകേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു

നടിയെ ആക്രമിച്ചകേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കേസിന്റെ മുൻപോട്ടുള്ള പോക്കിന് നാദിർഷായുടെ മൊഴി എടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് പോലീസിന്റെ പക്ഷം. അതിനുശേഷം മാത്രമെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്നകാര്യം പറയാനുവുകയുള്ളുവെന്നും പോലീസ് കോടതിയെ അറിയിച്ചു.
ആദ്യ ചോദ്യം ചെയ്യലിൽ നാദിർഷായുടെ മൊഴിയിൽ പൊരുത്തകേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടുകയും മുൻകൂർ ജാമ്യഅപേക്ഷ നൽകുകയും ചെയ്തിരുന്നു.
പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെട്ടുത്തുകയാണെന്നും ആരോപിച്ചാണ് നാദിർ ഷാ മുൻകൂർ ജാമ്യഅപേക്ഷ തേടിയത്. ഇക്കാര്യത്തില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ദിലീപിന്റെ അറസ്‌റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം.
https://www.facebook.com/Malayalivartha

























