നിയമപാലകന്റെ പ്രകടനം.... വീഡിയോ വാട്‌സാപ്പില്‍ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവ്

നിയമപാലകന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു. ഇത് കണ്ട് നിന്ന ഒരാള്‍ സംഭവം വീഡിയോയില്‍ പകര്‍ത്തി വാട്‌സാപ്പിലിട്ടു. വീഡിയോ വിവാദമായതോടെ പോലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് അന്വേഷണത്തിന് ഉത്തരവായി. ചങ്ങനാശേരിയില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ട്രാഫിക് സ്‌റ്റേഷനിലെ എ.എസ്.ഐ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു. ചങ്ങനാശേരി പാലാത്ര ബൈപ്പാസില്‍ സഞ്ചരിക്കവേ കാര്‍ പെട്ടെന്ന് നിര്‍ത്തി.
ശ്രദ്ധിക്കാതെ കാര്‍ പിറകോട്ടെടുത്തു. അപ്പോഴാണ് പിന്നാലെയെത്തിയ ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചത്. സ്വന്തം തെറ്റുകൊണ്ടാണ് കാര്‍ ഇടിച്ചതെങ്കിലും ഒരു സോറി പോലും പറയാതെ ഇയാള്‍ ഓട്ടോെ്രെഡവറോട് ചൂടാവുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഓടിച്ചുപോയി. പിറകെയെത്തിയ ഓട്ടോറിക്ഷക്കാരും നാട്ടുകാരും ചേര്‍ന്ന് കാര്‍ തടഞ്ഞു.വിവരം ഉടന്‍ നാട്ടുകാര്‍ ട്രാഫിക് സ്‌റ്റേഷനില്‍ വിളിച്ചുപറഞ്ഞു. പോലീസ് എത്തിയപ്പോഴാവട്ടെ സഹപ്രവര്‍ത്തകന്‍. എ.എസ്.ഐക്കാണെങ്കില്‍ രണ്ടുകാലില്‍ നില്ക്കാന്‍ കഴിയുന്നുമില്ല.
സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും സംഭവം കൈവിടുമെന്ന് മനസിലായി. സംഭവം ഒതുക്കിതീര്‍ക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ ബ്രീത്ത് അനലൈസര്‍ എടുത്തു. എ.എസ്.ഐയോട് ഊതാന്‍ പറഞ്ഞെങ്കിലും ആദ്യം വിസമ്മതിക്കുകയായിരുന്നു. നാട്ടുകാരുടെ മുമ്ബില്‍ ഊതി.
ഇത്തവണ മെഷീന്‍ കൃത്യമായി പ്രവര്‍ത്തിച്ചു. ഇതോടെ പോലീസ് ജീപ്പിലേക്ക് എ.എസ്.ഐയെ കയറ്റി നേരെ സ്‌റ്റേഷനിലേക്ക്. എ.എസ്.ഐ ഓട്ടോകാരനോട് ചൂടാവുന്നതും നാട്ടുകാരോട് ക്ഷുഭിതമായതുമെല്ലാം വീഡിയോയില്‍ ഉണ്ട്. ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് അന്വേഷണത്തിന് ചങ്ങനാശേരി സി.ഐ കെ.പി.വിനോദിനെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha

























