റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം... അലിഭായിയെ അറസ്റ്റ് ചെയ്തതോടെ ചിക്കന്‍ പോക്‌സ് ഭീതിയില്‍ പോലീസ്, മറ്റൊരു കേസിലും കിട്ടാതെ മെഡിക്കല്‍ തെളിവെന്നും പോലീസ്, അലിഭായിക്ക് മാത്രമല്ല, മറ്റ് രണ്ട് പ്രതികള്‍ക്കും ചിക്കന്‍ പോക്‌സ്

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി അലിഭായിയെ അറസ്റ്റ് ചെയ്തതോടെ ചിക്കന്‍ പോക്‌സ് ഭീതിയാണ് അന്വേഷണസംഘമെല്ലാം. എന്നാല്‍ അലിഭായിക്ക് മാത്രമല്ല, ഈ കേസില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന രണ്ട് പ്രതികള്‍ക്ക് കൂടി ചിക്കന്‍ പോക്‌സാണ്. സ്വാതി സന്തോഷിനും യാസിന്‍ അബൂബക്കറിനും. ഇതോടെ കേസ് അന്വേഷിക്കുന്നവരെയെല്ലാം ചിക്കന്‍ പോക്‌സ് കീഴടക്കുമെന്ന ആശങ്ക സജീവമായി. എന്നാല്‍ ചിക്കന്‍ പോക്‌സ് ആശങ്കയ്‌ക്കൊപ്പം മറ്റൊരു കേസിലും കിട്ടാതെ മെഡിക്കല്‍ തെളിവ് കൂടിയാണെന്ന് അന്വേഷണ സംഘം. രാജേഷിനെ കൊല്ലാനുള്ള ഗൂഡാലോചനയ്ക്കായി ഒരുമിച്ച് കൂടിയപ്പോള്‍ യാസിന് അബുബക്കറിന് ചിക്കന്‍ പോക്‌സുണ്ടായിരുന്നു. അത് പകര്‍ന്നതാണ് അലിഭായിക്കും സ്വാതി സന്തോഷിനുമെല്ലാം. അതുകൊണ്ട് തന്നെ ഇവര്‍ ഒരുമിച്ചുണ്ടായിരുന്ന എന്നതിന് ഒറു തെളിവ് കൂടിയാണിത്.
ഖത്തറില്‍ നിന്നും ചിക്കന്‍പോക്‌സുമായാണ് അലിഭായി കേരളത്തിലെത്തിയത്. മുഖത്തും ദേഹത്തുമെല്ലാം വടുക്കളുണ്ട്. മരുന്ന് കഴിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയും ചെയ്തു. ഇത് കേട്ടതോടെ അന്വേഷണ ഉദ്യോഗസ്ഥരെല്ലാം ഒന്ന് ഞെട്ടി. ഇനി എങ്ങിനെ ചോദ്യം ചെയ്യും.? ചോദ്യം ചെയ്താല്‍ ചിക്കന്‍ പോക്‌സ് പകരുമോ? ചോദ്യം ചെയ്യാതെ എങ്ങനെ കേസ് തെളിയിക്കും.? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ളത്. കോടതിയില്‍ ഹാജരാക്കും മുന്‍പ് ചോദ്യം ചെയ്യലും തെളിവെടുപ്പുമെല്ലാം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ചിക്കന്‍ പോക്‌സ് ഭീതിമാറ്റിവച്ച് പ്രതിയുമായി അടുത്തിടപഴകുകയാണ് അന്വേഷണസംഘം.
https://www.facebook.com/Malayalivartha
























