കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!

പത്ത് കൊല്ലം ഒരുമിച്ച് ജീവിച്ചിട്ടും അവനവളെ മനസ്സിലായില്ല. ഒരു അപ്രതീക്ഷിത നിമിഷത്തിലെ ദേഷ്യം തീർക്കാൻ വിഷ്ണു കണ്ടെത്തിയ മാർഗം കൊലപാതകം. കലിപ്പ് തീരും വരെ അവൻ അവളെ കുത്തി. ചോര പുറത്ത് വന്നിട്ടും അവളുടെ ശബ്ദം കാതിലേക്ക് തുളച്ച് കയറിയിട്ടും വിഷ്ണു അടങ്ങിയില്ല. കുടുംബ വഴക്കിനെ തുടർന്ന് അതിദാരുണ കൊലപാതകമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി.
വ്ളാത്താങ്കര സ്വദേശി എം.എൽ അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വഴക്കിനിടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെൻ്ററിൽ അധ്യാപകനാണ് വിഷ്ണു.
ഇവർ തമ്മിൽ വഴക്ക് നിലനിന്നിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. കൊലപാതക ശേഷം പ്രതി തന്നെയാണ് വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























