ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്ളാത്താങ്കര ആർ.സി ചർച്ചിന് സമീപം താമസിക്കുന്ന പി.എസ്.സി ട്രെയിനിങ് സെന്റർ അധ്യാപകനായ വിഷ്ണുനാഥാണ് ഭാര്യ അൽമയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഒമ്പത് വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായ ഇവർക്കിടയിൽ യാതൊരു പ്രശ്നങ്ങളും ഉള്ളതായി പുറത്തറിഞ്ഞിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ നടന്ന കൊലപാതകത്തിന് ശേഷം ഭർത്താവ് തന്നെ വിവരം വെളിപ്പെടുത്തിയതോടെയാണ് നാട് ഈ ദാരുണ വാർത്തയറിയുന്നത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സഹോദരന്റെ വീട്ടിലെത്തി 'ഞാൻ അവളെ കൊന്നു' എന്ന് വിഷ്ണുനാഥ് വെളിപ്പെടുത്തുകയായിരുന്നു. സഹോദരൻ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. പാറശാല പോലീസ് സ്ഥലത്തെത്തുമ്പോൾ ബെഡ്‌റൂമിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു അൽമയുടെ മൃതദേഹം. കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha

























