Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം

26 APRIL 2026 04:17 PM IST
മലയാളി വാര്‍ത്ത

 


കണ്ണൂരിലെ കേളകം കൊളക്കാടിൽ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴി പ്രതിയായ ക്രിസ്റ്റി അയൽവാസിയോട് പറഞ്ഞ വാക്കുകൾ കേട്ട് നാട് ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ്. "എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണ്, ഇനി അച്ഛനെയും കൂടി കൊല്ലണം" എന്നായിരുന്നു 25-കാരനായ ആ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യയും മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗവുമായ ഗീതമ്മയാണ് മകന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇന്നലെ രാത്രി പത്ത് മണിയോടെ താന്നിക്കുന്നിലെ വീട്ടിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ബെംഗളൂരുവിൽ ബിസിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ക്രിസ്റ്റി, ലഹരിക്ക് അടിമയായിരുന്നുവെന്നാണ് സൂചനകൾ. ലഹരിയുടെ കരാളഹസ്തങ്ങളിൽ പെട്ടുപോയ ഒരു ജീവിതം എങ്ങനെ സ്വന്തം ചോരയെപ്പോലും തിരിച്ചറിയാത്ത വിധം ക്രൂരമാകുന്നു എന്നതിന്റെ നേർക്കാഴ്ചയാണിത്.

സംഭവസമയത്ത് ഗീതമ്മയുടെ സഹോദരന്മാരും വീട്ടിലുണ്ടായിരുന്നു. വീട്ടിൽ വലിയ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി നിപുനാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗീതമ്മയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആ ജീവൻ പൊലിഞ്ഞിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം കൂസലില്ലാതെ പുറത്തിറങ്ങിയ ക്രിസ്റ്റി, അടുത്തുള്ള കടയിൽ ഇരിക്കുകയായിരുന്നു. തുടർന്ന് നിപുൻ തന്നെയാണ് അവനെ സ്കൂട്ടറിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

തന്റെ ഈ അവസ്ഥയ്ക്ക് കാരണം വീട്ടുകാരാണെന്നും അവരിനി തന്നെ ഉപദേശിക്കേണ്ട കാര്യമില്ലെന്നുമാണ് ക്രിസ്റ്റി പറഞ്ഞത്. അച്ഛൻ തങ്കച്ചൻ പുതിയ റിസോർട്ടിന്റെ പണിയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്ത സമയത്തായിരുന്നു ഈ കൊലപാതകം. പഠനം നിർത്തിയ ശേഷം എറണാകുളത്ത് നിന്നിരുന്ന ക്രിസ്റ്റി കഴിഞ്ഞ ഒരു മാസമായി മാത്രമാണ് നാട്ടിൽ ഉണ്ടായിരുന്നത്. ഒരു നാടിന് മുഴുവൻ പ്രിയപ്പെട്ടവളായിരുന്ന, സ്വന്തമായി തൊഴിൽ ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഗീതമ്മയുടെ വേർപാട് തീരാനോവായി മാറുകയാണ്.
കണ്ണൂർ കൊളക്കാട് മകൻ അമ്മയെ കഴുത്തറുത്ത് കൊന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ലഹരിക്കടിമയായ മകൻ അകാരണമായി അമ്മയുമായി വഴക്കിട്ട ശേഷം ക്രൂരമായി കൊല്ലുകയായിരുന്നു. അമ്മൂമ്മയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമായിരുന്നു അമ്മ ഗീതമ്മയ്ക്ക് നേരെ തിരിഞ്ഞത്. പിതാവ് തങ്കച്ചനെ കൊല്ലാനും ക്രിസ്റ്റി പദ്ധതിയിട്ടിരുന്നുവെന്നും സ്ഥലത്തില്ലാതിരുന്നതിനാൽ രക്ഷപെട്ടതാണെന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകി. 'എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണ്, അപ്പനെ കിട്ടിയില്ല. അയാളെക്കൂടെ കൊല്ലണം' എന്ന് അയൽവാസിയായ നിപുണിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ആരും തന്നെ ഉപദേശിക്കാൻ വരേണ്ടെന്നും ക്രിസ്റ്റി പറഞ്ഞതായും നിപുൺ വെളിപ്പെടുത്തുന്നു.

ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തങ്കച്ചൻ വീട്ടിലേക്ക് എത്തുന്നതിനായി ക്രിസ്റ്റി കാത്തിരുന്നുവെന്നും കാണാതിരുന്നതിെന തുടർന്ന് ഗീതമ്മയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയുമായി നേരെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അയോത്തുംചാലിൽ പുതിയതായി നിർമിക്കുന്ന റിസോർട്ടിൻറെ നിർമാണ പ്രവർത്തനങ്ങൾക്കായി പുറത്ത് പോയതായിരുന്നു തങ്കച്ചൻ. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ഗീതമ്മ കൊല്ലപ്പെട്ടത്.

 

 

അമ്മയെ കൊലപ്പെടുത്തിയ വിവരം കോഴിക്കോട്ടുള്ള സഹോദരിയെ വിളിച്ചാണ് ക്രിസ്റ്റി പറഞ്ഞത്. ഇവർ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓടിയെത്തിയ ബന്ധുക്കൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗീതമ്മയെ കാണുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലുമായി. ബെംഗളൂരുവിലെ ബിസിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രിസ്റ്റി നാട്ടിലെത്തിയിരുന്നുവെന്നും പിന്നീട് കുറച്ച് കാലം വിദേശത്തായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.
∙ ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരിയെ. സഹോദരി പറഞ്ഞതനുസരിച്ചാണ് വീട്ടിലെത്തിയ ബന്ധുക്കളാണു ഗീതമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. മണത്തണയ്ക്ക് സമീപം അയോത്തുംചാലിൽ നിർമിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനങ്ങൾക്കായി പിതാവ് തങ്കച്ചൻ പുറത്തായിരുന്നു. തങ്കച്ചൻ തിരിച്ചുവരുന്നതിനായി ക്രിസ്റ്റി കാത്തിരുന്നെന്നാണു സൂചന. ക്രിസ്റ്റി ഗീതമ്മയെ കൊലപ്പെടുത്തുന്ന സമയത്ത് തങ്കച്ചന്റെ വൃദ്ധയായ മാതാവ് ഏലിക്കുട്ടിയും വീട്ടിലുണ്ടായിരുന്നു. തൊണ്ണൂറ് വയസ്സ് പ്രായമുള്ള ഏലിക്കുട്ടിയെ അവരുടെ മുറിയിൽ പൂട്ടിയിട്ട ശേഷമാണു ഗീതമ്മയുമായി വഴക്കുണ്ടാക്കിയത്. സംഭവമറിഞ്ഞ ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബന്ധുവീട്ടിലേക്ക് മാറ്റി.

പൊലീസ് സ്റ്റേഷനിലെത്തിയത് കത്തിയുമായി
ഗീതമ്മയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയുമായാണ് ക്രിസ്റ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ ശാന്തനായാണ് ക്രിസ്റ്റി പെരുമാറിയത്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന് തോന്നിപ്പിക്കും വിധമായിരുന്നു സംസാരം. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥി ആയിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. കുറച്ചുകാലം വിദേശത്തായിരുന്നു. എന്നാൽ അവിടെ നിന്ന് മടങ്ങിവന്ന ശേഷം വീണ്ടും പലയിടങ്ങളിൽ ചുറ്റിനടന്നതായാണ് നാട്ടുകാർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (1 hour ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (1 hour ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (1 hour ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (1 hour ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (2 hours ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (2 hours ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (2 hours ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (2 hours ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (3 hours ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (3 hours ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (3 hours ago)

Malayali Vartha Recommends