ഇടുക്കി കട്ടപ്പനയിൽ തപസ്യ പുരസ്കാര സമര്‍പ്പണവും വാര്‍ഷികവും മെയ് ആറിന്

ഇടുക്കി കട്ടപ്പനയിൽ തപസ്യ നാട്യകലാക്ഷേത്രത്തിന്റെ 24-ാം വാര്‍ഷികവും പുരസ്കാര വിതരണവും മെയ് ആറിനു വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. കട്ടപ്പന നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യുവപ്രതിഭ പുരസ്കാരം മാന്നാര്‍ അയ്യപ്പന് മന്ത്രി എം.എം. മണി നല്‍കും. കട്ടപ്പന നഗരസഭാധ്യക്ഷന്‍ മനോജ് എം. തോമസ് അധ്യക്ഷതവഹിക്കും.
സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് മനോജ് എം. തോമസ്, എന്‍.കെ. രാജന്, എം.സി. ബോബന്, കലാമണ്ഡലം ബീന, ജേക്കബ് കെ. വെട്ടുകാട്ടില്‍ എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























