മേഘ്‌നയുടെ കല്യാണത്തിനെത്തിയ നസ്‌റിയ താരമായി

അമ്മയുടെ വിവാഹത്ത് മകളെത്തിയത് ഏറെ ശ്രദ്ധേയമായി. നസ്‌റിയ നസീമിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയാറാവുന്നു. എന്നാല്‍ ഇന്നലെയാണ് (മെയ് 2) നസ്‌റിയയുടെ ഓണ്‍സ്‌ക്രീന്‍ അമ്മയുടെ കല്യാണം കഴിഞ്ഞത്.
മേഘ്‌ന രാജിന്റെ കാര്യമാണ് പറയുന്നത്. മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നസ്‌റിയയുടെ അമ്മ വേഷത്തില്‍ എത്തിയ നടിയാണ് മേഘ്‌ന രാജ്. മേഘ്‌ന രാജും ചിരജ്ജീവി സര്‍ജ്ജയും തമ്മിലുള്ള ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹം ഇന്ന്, മെയ് രണ്ടിന് നടന്നു. ചടങ്ങിന് നസ്‌റിയ നസീം എത്തിയ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
ഏപ്രില്‍ 30 ന് മേഘ്‌നയും ചിരജ്ജീവി സര്‍ജ്ജയും തമ്മിലുള്ള വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരം നടന്നിരുന്നു. മേഘ്‌നയുടെ അമ്മ ക്രിസ്ത്യന്‍ വിശ്വാസി ആയതിനാലാണ് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാരത്തില്‍ മേഘ്‌നയുടെ വിവാഹം നടത്തിയത്. ഇന്ന്, മെയ് രണ്ടിന് ബെംഗലൂര് പാലസ് ഗ്രൗണ്ടില്‍ വച്ച് ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹവും നടന്നു.
അട്ടഗര എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെ മേഘ്‌നയും സര്‍ജ്ജയും പ്രണയത്തിലാകുകയായിരുന്നു. വീട്ടുകാരുടെ ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയതോടെ അത് വിവാഹത്തിലെത്തി. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് അഭിമുഖമായ മേഘ്‌ന ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























