എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; മലയാളിവാർത്തയിലൂടെ വേഗത്തിൽ ഫലമറിയാം...

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 97.84 കഴിഞ്ഞ വർഷത്തെക്കാൾ രണ്ട് ശതമാനത്തിന്റെ ഉയർച്ചയുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4,31,162 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 54 കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയ ക്യാംപുകള്‍ നടന്നത്.
ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തി.
ഈ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം, താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക...
http://results.itschool.gov.in
http://keralapareekshabhavan.in
എസ്എസ്എല്‍സി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നെ ലഭ്യമാവുകയുള്ളു. http://keralapareekshabhavan.in
https://www.facebook.com/Malayalivartha

























