പറഞ്ഞത് അനുസരിക്കാത്തത്തിനു മർദ്ദനം ; എൺപതുകാരിയെ മുഖത്തും ശരീരത്തിലും ചെരുപ്പുകൊണ്ടടിച്ച് മരുമകൾ ; മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പാലക്കാട്

വയോധികർക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ കൂടി വരുന്നു. ഏതാനും മാസങ്ങൾ മുൻപാണ് കണ്ണൂരിൽ മരുമകളുടെ ക്രൂര മർദ്ദനത്തിന് വയോധിക ഇരയായതിന്. അതിനു പിന്നാലെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു വാർത്തകൂടി. പുതുപ്പരിയാരത്ത് വയോധികക്ക് മരുമകളുടെ ക്രൂര മർദ്ദനം.
80 വയസ്സിനു മേൽ പ്രായമുള്ള സരോജിനിയമ്മയുടെ മുഖത്തും ശരീരത്തിലും മകന്‍റെ ഭാര്യ ശ്രീമതി ചെരുപ്പുകൊണ്ട് പല തവണ അടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പറഞ്ഞത് അനുസരിക്കാത്തതിനാണ് മർദ്ദിച്ചതെന്ന് മരുമകൾ ശ്രീമതി വാദിക്കുന്നു.
രണ്ട് മക്കളുണ്ടായിരുന്ന രോജിനിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മകൻ ഭാസ്കരന്‍റെ പേരിലേക്ക് മാറ്റിയ ശേഷമാണ് ഈ പാതകം.
അമ്മക്ക് സ്ഥിരം അടി കിട്ടാറുണ്ടെന്നും ഭക്ഷണം നൽകാറില്ലെന്നും പരാതി പറഞ്ഞിട്ടുള്ളതായി സരോജനിയുടെ മകൾ പ്രേമ പറയുന്നു. അതേസമയം വാടക വീട്ടിൽ തനിച്ച് താമസിക്കുന്ന തനിക്ക് അമ്മയെക്കൂടി നോക്കാനാവില്ലെന്നു പ്രേമ പറയുന്നു. അതേസമയം സരോജിനി നിരന്തരം മർദ്ദനമേൽക്കുന്നുണ്ടെന്ന് അയൽവാസികളും പറയുന്നു.
https://www.facebook.com/Malayalivartha

























