Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ആറ് വർഷത്തെ ദാമ്പത്യത്തിനിടയിൽ വില്ലനായെത്തിയത് മറ്റൊരു യുവാവ്; പ്രാണനായി സ്നേഹിച്ച ജീതു ചതിച്ചതോടെ ജീവിക്കാൻ അർഹതയില്ലെന്ന് വിധിയെഴുതി... തൃശ്ശൂരിനെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്

03 MAY 2018 01:10 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ ചെങ്ങാലൂർ കുണ്ടുകടവില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പുതുക്കാട് പോലീസിന്റെ പിടിയിലായി. സംഭവത്തിനുശേഷം ഒളിവില്‍പോയ കുണ്ടുകടവ് പയ്യപ്പിള്ളി വിരാജുവാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ ജീതുവിനെ താന്‍ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്ന വിരാജിന്റെ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ജീതുവും വിരാജും ചില കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഒരു മാസത്തോളമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. ഇരുവരും ചേര്‍ന്ന് വിവാഹ മോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. സംഭവ ദിവസമായ ഞായറാഴ്ച അച്ഛന്‍ ജനാര്‍ദ്ധനന് ഒപ്പമാണ് ജീതു വിരാജിന്റെ വീടിന് തൊട്ടടുത്തുള്ള കുടുംബശ്രീ യൂണിറ്റിലെത്തിയത്. കുടുംബശ്രീ വായ്പയുടെ കുടിശ്ശിക തീര്‍ക്കാനായിരുന്നു അത്.

ജീതുവും അച്ഛനും കുടുംബശ്രീ യൂണിറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് കണ്ട വിരാജ് അടുത്ത് ചെന്ന് കുറച്ച്‌ നേരം സംസാരിച്ചു നിന്നു. അപ്പോഴൊന്നും ആര്‍ക്കും അപകടത്തിന്റെ സൂചനയുണ്ടായിരുന്നില്ല. പൊടുന്നനെയാണ് ജിതുവിന്റെ തലയിലേക്ക് വിരാജ് പെട്രോള്‍ കമഴ്ത്തിയത്. അച്ഛന്റെ സമീപത്തേക്ക് ഓടിയ ജീതുവിനെ വിരാജ് പിന്തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കൊളുത്തുകയായിരുന്നു.

ജീതുവിനെ കൊലപ്പെടുത്തണം എന്ന് തീരുമാനിച്ച്‌ ഉറപ്പിച്ച്‌ തന്നെയാണ് വിരാജ് എത്തിയതെന്ന വ്യക്തമാക്കുന്നതാണ് വിരാജിന്റെ ബാഗില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്ന കുറിപ്പ്. ജീതുവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച സ്ഥലത്ത് വിരാജ് ഉപേക്ഷിച്ചതാണ് ഈ ബാഗ്. ഇതൊരു ആത്മഹത്യാക്കുറിപ്പാണെന്ന് കേസന്വേഷിക്കുന്ന പുതുക്കാട് പോലീസ് പറയുന്നു. മനപ്പൂര്‍വ്വമാണ് ഈ കുറിപ്പ് വിരാജ് സംഭവ സ്ഥലത്ത് ഉപേക്ഷിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.


ജീതുവിനെ വിരാജ് മറ്റൊരാള്‍ക്കൊപ്പം കണ്ടതിന് ശേഷമാണ് ഇവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് എന്ന് പോലീസ് പറയുന്നു. ജീതു തന്നെ ചതിച്ചുവെന്നും അവള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും വിരാജിന്റെ കുറിപ്പില്‍ പറയുന്നു. ജീതു കാരണം തനിക്ക് വലിയ സാമ്ബത്തിക ബാധ്യതയുണ്ടായെന്നും വിരാജ് പറയുന്നു. മാത്രമല്ല താനും ഈ ലോകം വിടുകയാണ് എന്നും വിരാജിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

വീട്ടുകാരോടും അയല്‍വാസികളോടും മാപ്പ് ചോദിക്കുന്നുവെന്നും കുറിപ്പില്‍ വിരാജ് എഴുതിയിരിക്കുന്നു. വിരാജിനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ജീതുവിനെ തീ കൊളുത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്നും ഒരു ബൈക്കില്‍ കയറിയാണ് വിരാജ് രക്ഷപ്പെട്ടത്. കേരളം വിട്ട ഇയാള്‍ മുംബൈയിലെ ബന്ധുവീട്ടിലേക്കാണ് കടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുംബൈയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന വിരാജ് കല്യാണങ്ങളുമായി ബന്ധപ്പെട്ട വര്‍ക്കുകളായിരുന്നു ചെയ്തിരുന്നു. ഒരു മാസം മുന്‍പ് വിരാജിന്റെ വീട്ടില്‍ താമസിക്കവേയാണ് മറ്റൊരാള്‍ക്കൊപ്പം ജീതുവിനെ ഭര്‍ത്താവ് കണ്ടതെന്ന് പോലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് വിഷയം പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് സംയുക്തമായി വിവാഹമോചനത്തിന് അപേക്ഷ കൊടുക്കാന്‍ ധാരണയായത്. അതിനിടെയാണ് ക്രൂരമായ കൊലപാതകം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends