എസ് എസ് എൽ സി പരീക്ഷയൽ മിന്നുന്ന വിജയം നേടി ത്രിമൂർത്തികൾ; ആർച്ചക്കും ആർദ്രക്കും ആർഷക്കും ഇത് ഇരട്ടി മധുരം

എസ് എസ് എൽ സി പരീക്ഷയൽ ആർച്ചക്കും ആർദ്രക്കും ആർഷക്കും മിന്നുന്ന വിജയം. സഹോദരിമായ ഇവർ ഒന്നിച്ചു ജനിച്ചവരാണ്. തിളക്കമാർന്ന വിജയം നേടിയതും ഒന്നിച്ച്. കൊല്ലം സ്വദേശിയായ ഷിജി സനാതനറെയും റീനയുടെയും മക്കളാണ് ഇവർ. എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയാണ് ഈ മിടുക്കികൾ വിജയിച്ചത്.
കൊല്ലം സി കെ എം ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു ഇവരുടെ പഠനം. ട്യൂഷൻ ഒന്നും ഇല്ലാതെ അമ്മ റീന തന്നെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. വിജയം പ്രതീക്ഷിച്ചിരുന്നതാണെന്നും ഒരുപാട് സന്തോഷം ഉണ്ടെന്നും കുട്ടികളുടെ അച്ഛൻ ഷിജി സനാതനൻ മലയാളി വാർത്തയോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























