ഡിഎംകെ അധ്യക്ഷനായി എം.കെ.സ്റ്റാലിനെ അംഗീകരിക്കാന്‍ തയാറാണ്; തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവർത്തിച്ച് അഴഗിരി

ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ എം.കെ.സ്റ്റാലിനെ നേതാവായി അംഗീകരിക്കാന്‍ തയാറാണെന്ന് മൂത്ത സഹോദരനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.കെ.അഴഗിരി. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താന് സ്റ്റാലിന്റെ നേതൃത്വത്തെ അംഗീകരിക്കാമെന്ന് അഴഗിരി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം അഴഗിരി പ്രഖ്യാപിച്ചിരുന്നു.
ഡിഎംകെ പാര്‍ട്ടിയില്‍ തിരികെയെത്താന്‍ തനിക്ക് ആഗ്രഹമുണ്ട്. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയല്ലാതെ സ്റ്റാലിന് മുന്നില്‍ മറ്റു വഴികളില്ല. വീണ്ടും പാര്‍ട്ടിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭാവി പരിപാടികള്‍ അണികളുമായി ചേര്‍ന്ന് തീരമാനിക്കുമെന്നും അഴഗിരി പറഞ്ഞു.
സ്റ്റാലിനെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 2014-ലാണ് തെക്കന്‍ തമിഴ്നാട്ടിലെ ശക്തികേന്ദ്രമായ അഴഗിരിയെ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയത്. സ്റ്റാലിന്റെ സ്ഥാനലബ്ധിയെ മൂത്ത സഹോദരന് എം.കെ. അഴഗിരി മാത്രമാണ് എതിര്‍ത്തത്. കരുണാനിധിയുടെ വിശ്വസ്തര്‍ തനിക്കൊപ്പമായിരുന്നു അഴഗിരിയുടെ അവകാശവാദം. സെപ്റ്റംബര്‍ അഞ്ചിന് ശക്തി തെളിയിക്കാന്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ അഴഗിരി നീക്കം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























