രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; കാലിയെ മോഷ്ടിച്ചു കടത്തുകയാണെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഇരുപതുകാരനായ മുസ്ലീം യുവാവിനെ അടിച്ചുകൊന്നു

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കാലിയെ മോഷ്ടിച്ചു കടത്തുകയാണെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഇരുപതുകാരനായ മുസ്ലീം യുവാവിനെ ഒരു സംഘം ആളുകള്‍ അടിച്ചു കൊന്നു. ബാരയെല്ലി ജില്ലയിലെ ഹിന്ദോലിയ പഞ്ചായത്തിലാണ് ഷാരൂഖ് എന്ന യുവാവിനെ അടിച്ചുകൊന്നത്.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. മൂന്ന് സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ ഷാറൂഖിനെ ഒരുകൂട്ടം ആളുകള്‍ എത്തി ആക്രമിക്കുകയായിരുന്നു. എരുമയെ മോഷ്ടിച്ച് കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഏകദേശം 50ഓളം ആളുകള്‍ ചേര്‍ന്നാണ് ഷാരൂഖിനെ അക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഗ്രാമവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഷാരൂഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.ശരീരത്തിനേറ്റ കനത്തപ്രഹരമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ദുബായില്‍ ടെയ്‌ലറായി ജോലി ചെയ്ത് വരികയായിരുന്ന ഷാറൂഖ് ലീവിന് നാട്ടിലെത്തിയ സമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ ഷാറൂഖിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























