ആക്രമണസ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് സ്കൂളില്‍നിന്നും പുറത്താക്കിയ പത്താം ക്ലാസുകാരന് പ്രിന്‍സിപ്പലിനെ വെടിവച്ചുവീഴ്ത്തി; ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പൽ ആശുപത്രിയില്‍

ഉത്തര്‍പ്രദേശില്‍ സ്കൂളില്‍നിന്നും പുറത്താക്കിയ 10 ാം ക്ലാസ് വിദ്യാര്‍ഥി പ്രിന്‍സിപ്പിലിനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ബിജ്നോര്‍ ജില്ലയിലായിരുന്നു സംഭവം.
ആക്രമണം സ്വഭാവം കാണിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ പുറത്താക്കിയതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. ബുധനാഴ്ച രാവിലെ വിദ്യാര്‍ഥി അമ്മയുമായി പ്രിന്‍സിപ്പലിനെ കാണാന്‍ എത്തി. സ്കൂളില്‍ വീണ്ടും പ്രവേശിപ്പിക്കണമെന്ന് വിദ്യാര്‍ഥിയും അമ്മയും ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പല്‍ നിരസിച്ചു. ഇതോടെ തിരിച്ചുപോയ വിദ്യാര്‍ഥി നാടന്‍ തോക്കുമായി തിരിച്ചെത്തി പ്രിന്‍സിപ്പലിനെ വെടിവയ്ക്കുകയായിരുന്നു. വെടിയുതിര്‍ത്തപ്പോള്‍ കുനിഞ്ഞതോടെയാണ് തലയില്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ തോളില്‍ വെടിയേറ്റ പ്രിന്‍സിപ്പലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























