ഏഷ്യൻ ഗെയിംസിൽ മലയാളി തിളക്കം ; ജിൻസൺ ജോൺസന് സ്വർണ്ണം ;1500 മീറ്ററില്‍ പി യു ചിത്രയ്ക്ക് വെങ്കലം

ഏഷ്യൻ ഗെയിംസിൽ മലയാളിത്തിളക്കം .ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന മത്സരങ്ങളിൽ ജിൻസൺ ജോൺസന് സ്വർണ്ണം നേടിയപ്പോൾ 1500 മീറ്ററില്‍ പി യു ചിത്ര വെങ്കല മെഡലുമായി ഇന്ത്യയ്ക്ക് അഭിമാനമായി .800 മീറ്ററില്‍ വെള്ളി നേടിയ ജിന്‍സണ്‍സന്റെ രണ്ടാം മെഡൽനേട്ടമാണ് ഇത് .
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി യു ചിത്ര നേരത്തെ പറഞ്ഞിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ മെഡല്‍ ആത്മവിശ്വാസം നല്‍കുന്നു. നല്ല രീതിയില്‍ മത്സരത്തിന് തയ്യാറെടുക്കാന്‍ സാധിച്ചു. ഹീറ്റ്‌സ് ഇല്ലാത്തത് പ്രശ്‌നം സൃഷ്ടിക്കില്ല. നേരിട്ട് ഫൈനലില്‍ മത്സരിക്കുന്നത് ഗുണം ചെയ്യും. എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും ചിത്ര പറഞ്ഞു.
ഹോക്കിയിലും ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ശ്രീജേഷ് നയിക്കുന്ന ഹോക്കി ടീം ഇന്ന് മലേഷ്യയെ ആണ് നേരിടുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏക സ്വര്‍ണം നേടിയ സീമ പൂനിയ ഡിസ്‌കസ് ത്രോയില്‍ മത്സരിക്കുന്നുണ്ട്. 4ഃ400 മീറ്റര്‍ റിലേയില്‍ പുരുഷ വനിത ടീമുകള്‍ക്ക് ബഹറിന്‍ കടുത്ത വെല്ലുവിളിയുയര്‍ത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha























