മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം...മിസ്റ്റര്‍ മോദി, രാജ്യത്തിന് രണ്ടേകാല്‍ ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തി നിങ്ങള്‍ എന്തു നേടി

മോദി നിങ്ങള്‍ക്ക് ഇന്ത്യ മാപ്പുതരില്ല. എന്തിനീ ചതി ചെയ്തു. നോട്ട് നിരോധനം വഴി ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഭീകരമായ ക്ഷതം സംഭവിച്ചുവെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. തൊഴില്‍ നഷ്ടം, ഉത്പാദന നഷ്ടം എന്നിവ വഴി ഇന്ത്യയുടെ ജി ഡി പി ഏതാണ്ട് 1 .5 ശതമാനത്തോളം കുറഞ്ഞു. അതായത്, ജനങ്ങള്‍ക്ക് ഇത് മൂലം നേരിട്ട് ഉണ്ടായ നഷ്ടം ഏകദേശം 2.25 ലക്ഷം കോടി രൂപയാണ് ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99 .3 ശതമാനം തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.
നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. 15 കോടി ദിവസ വേതനക്കാര്‍ക്ക് ആഴ്ചകളോളം തൊഴില്‍ നഷ്ടമായി. നൂറുകണക്കിന് ചെറുകിട ഇടത്തരം തൊഴില്‍ശാലകള്‍ അടച്ചു പൂട്ടി. എന്നാല്‍ നോട്ട് നിരോധനം കൊണ്ട് കേവലം 10,720 കോടി രൂപ മാത്രമാണ് തിരിച്ചു വരാതിരുന്നത്. ഇതില്‍ നല്ലൊരു പങ്ക് നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലായിരുന്നു. കുറെ നഷ്ടപ്പെടുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാം. അതുകൊണ്ട് തിരിച്ചു വരാത്ത കള്ളപ്പണം വളരെ നാമമാത്രമായ തുകയാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് ഇതു മൂലമാണുണ്ടായ നഷ്ടം അതിഭീമമാണെന്ന് ട്വീറ്റില്‍ ചിദംബരം പറയുന്നു.
നോട്ടു നിരോധനം മണ്ടന്‍ തീരുമാനമെന്ന് തെളിഞ്ഞെന്ന് രാഹുല്‍
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ നടപടി മണ്ടത്തരമെന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം സമ്പൂര്‍ണ്ണ പരാജയമാണ്. പാവങ്ങള്‍ മാത്രമാണ് പ്രതിസന്ധി കൊണ്ട് ബുദ്ധിമുട്ടുന്നത്. നോട്ടുനിരോധനം മൂലം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയുടെ തീരുമാനം കാരണം കര്‍ഷകര്‍ മരിക്കുകയാണ്. പേടിഎം എന്നാല്‍ പേ ടു മോദി എന്നാണെന്നും രാഹുല്‍ പരിഹസിച്ചു.
കള്ളപ്പണം പിടിച്ചെടുക്കും എന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു.
നോട്ട് നിരോധനം സര്‍ക്കാറിന് വീഴ്ച പറ്റി : അമര്‍ത്യാസന്‍
നോട്ട് നിരോധനം സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യാസന്‍. നോട്ട് പിന്‍വലിക്കല്‍ നടപടി കൊണ്ട് കള്ളപണം തടയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത് സാധാരണ ജനങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രമുഖ എല്ലാ ഇന്ത്യക്കാരും കള്ളപണം കൈവശം വെച്ചിട്ടുണ്ടെന്ന് ആരോപിക്കുന്നതുപോലെയാണ് മോദിയുടെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു
https://www.facebook.com/Malayalivartha























