ബീഫിന്റെ പേരില്‍ കൊലപാതകങ്ങളും കലഹങ്ങളും അരങ്ങേറുമ്പോള്‍ ഇന്ത്യയുടെ ബീഫ് കയറ്റുമതി കൂടി, 7118 കോടിയുടെ വരുമാനവും നേടി

ഇന്ത്യയില്‍ നിന്നുള്ള ബീഫ് പോത്തിറച്ചി കയറ്റുമതിയില്‍ നാലു ശതമാനത്തോളം വര്‍ധന. അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ പി ഇ ഡി എ) യുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 384,096 ടണ്‍ പോത്തിറച്ചി ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 373,808 ടണ്‍ ആയിരുന്നു. 7118 കോടി രൂപയുടെ വരുമാനമാണ് ഇത് വഴി നേടിയത്. പോത്തിറച്ചി, അരി എന്നിവയുടെ കയറ്റുമതിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.
പോത്തിറച്ചിക്ക് പുറമെ ആട്ടിറച്ചി, പൗള്‍ട്രി ഉത്പന്നങ്ങള്‍ എന്നിവ അടക്കമുള്ള സാധനങ്ങളുടെ കയറ്റുമതി വരുമാനം 6 .71 ശതമാനം വര്‍ധിച്ചതായി എ പി ഇ എ ഡി എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബസ്മതി അരിയുടെ കയറ്റുമതി 9 .4 ശതമാനവും ബസ്മതി ഇതര അരിയുടെ കയറ്റുമതി 3 ശതമാനവും കൂടി. പരിപ്പ്, പയര്‍ വര്‍ഗങ്ങളുടെ കയറ്റുമതി 26 ശതമാനം കൂടി. അതേ സമയം ഇന്നും പശുക്കടത്തിന്റെ പേരില്‍ രാജ്യത്ത് കൊലപാതകം നടന്നു.
https://www.facebook.com/Malayalivartha























