പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; നോട്ട് നിരോധനം മോഡിയുടെ കള്ളപ്പണക്കാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയെന്ന് രാഹുല്‍ ഗാന്ധി

നോട്ട് നിരോധനത്തിലും റഫേല്‍ ഇടപാടിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. നോട്ട് നിരോധനം അബദ്ധമല്ല. ബോധപൂര്‍വം തന്നെയാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അത് പ്രധാനമന്ത്രിയുടെ കള്ളപ്പണക്കാരായ ഇരുപതോളം സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം.
മോഡിയുടെ സുഹൃത്തുക്കളായ 1520 ചങ്ങാത്ത മുതലാളിമാര്‍ക്ക് വേണ്ടിയാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അവരുടെ കള്ളപ്പണം മാറ്റിയെടുക്കുകയായിരുന്നു ഉദ്ദേശമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 70 വര്‍ഷം രാജ്യം ഭരിച്ചവര്‍ ചെയ്യാത്തത് താന്‍ നാല് വര്‍ഷം കൊണ്ട് ചെയ്തുവെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയാണ്. അതിന്റെ തെളിവാണ് നോട്ട് നിരോധനമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം സമ്പദ്ഘടന തകര്‍ത്തു. രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിച്ചു. രാജ്യത്തെ യുവാക്കളോട് മോഡി ഉത്തരം പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
റഫേല്‍ ഇടപാടിലും പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. റിലയന്‍സ് ം്രുപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ സഹായിക്കുന്നതിന് വേണ്ടിയാണ് മോഡി റഫേല്‍ ഇടപാടില്‍ ഒപ്പുവച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അനില്‍ അംബാനി എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കുന്നില്ല. എന്നാല്‍ റഫേല്‍ ഇടപാട് ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചുവെന്നും 45,000 കോടി രൂപ കടത്തിലായിരുന്ന അനില്‍ അംബാനിയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നടപടിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 2007ല്‍ ഫ്രഞ്ച് സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയില്‍ പറയുന്നതിന്റെ മൂന്നിരട്ടിയിലധികം തുകയ്ക്കാണ് മോഡി സര്‍ക്കാര്‍ റഫേല്‍ കരാറില്‍ ഒപ്പുവച്ചതെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha























