കളമൊരുക്കം ശക്തിയാക്കി ബിജെപി...ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തില്‍ സീറ്റ് ധാരണയായി; 20 സീറ്റില്‍ ബി.ജെ.പി മത്സരിക്കും

പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്ക് ബിജെപി. ലക്ഷ്യം എല്ലാ വിഭാഗത്തിന്റേയും വോട്ട്. ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തില്‍ സീറ്റ് ധാരണയായെന്ന് സൂചന. എന്‍.ഡി.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം എന്‍.ഡി.എയെ നയിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പി 20 സീറ്റില്‍ മത്സരിക്കും. ജെ.ഡി.യു 12 സീറ്റിലും ലോക്ജനശക്തി പാര്‍ട്ടി അഞ്ച് സീറ്റിലും മത്സരിക്കാന്‍ ധാരണയായി. രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എന്‍.ഡി.എയുടെ ഭാഗമായി മത്സരിക്കാന്‍ നോക്കിയാല്‍ അവര്‍ക്ക് രണ്ട് സീറ്റ് നല്‍കും. ബി.ജെ.പി അക്കൗണ്ടില്‍ നിന്നാകും രണ്ട് സീറ്റ് നല്‍കുക.
നാല്‍പ്പത് ലോക്‌സഭാ സീറ്റുകളാണ് ബീഹാറിലുള്ളത്. ഇത് തുല്യമായി വീതം വയ്ക്കാനാണ് ജെ.ഡി.യു.വും ബി.ജെ.പിയും തീരുമാനിച്ചത്. ജെ.ഡി.യുവിന് നല്‍കിയ സീറ്റുകളില്‍ നിന്നുമാണ് എല്‍.ജെ.പിക്ക് അഞ്ച് സീറ്റ് നല്‍കുന്നത്. ബി.ജെ.പിയുടെ സീറ്റുകളില്‍ നിന്ന് രണ്ട് സീറ്റ് ആര്‍.എല്‍.എസ്.പിക്കും അനുവദിക്കും. ആര്‍.എല്‍.എസ്.പി എന്‍.ഡി.എയുടെ ഭാഗമായി മത്സരിച്ചേക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രണ്ടാമൂഴം ലഭിക്കുന്നതിന് എല്ലാ വിഭാഗക്കാരുടേയും വോട്ടുകള്‍ സമാഹരിക്കാന്‍ ശ്രമിക്കുമെന്ന് ഉപേന്ദ്ര കുശ്‌വ പ്രസ്താവിച്ചിരുന്നു. ബീഹാറിലെ സീറ്റ് ധാരണയ്ക്ക് പുറമെ ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും ജെ.ഡി.യു.വിന് ഓരോ ലോക്‌സീറ്റ് വീതം നല്‍കിയേക്കും.
https://www.facebook.com/Malayalivartha























