യാത്ര രണ്ടു ദിവസത്തേക്ക്: നരേന്ദ്ര മോദി ഇന്ന് നേപ്പാളിലേക്ക് പുറപ്പെടും

രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. നാലാം ബിംസ്‌റ്റെക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് നേപ്പാള്‍ സന്ദര്‍ശനം. കാഠ്മണ്ഡു പശുപതിനാഥ് ക്ഷേത്രത്തിലെ നേപ്പാള്‍ ഭാരത് മൈത്രി ധര്‍മ്മശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തില്‍ ബിംസ്‌റ്റെക്ക് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, വിഭവ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ദുരന്തനിവാരണവും ചര്‍ച്ചയാകും. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്‌റ്റെക്
https://www.facebook.com/Malayalivartha























