തീവണ്ടി മന്ത്രിയുടെ ആസ്തി രാജധാനി കണക്കെ കുതിക്കുന്നു!

തീവണ്ടി മന്ത്രിയുടെ ആസ്തി രാജധാനി പോലെ കുതിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ ആസ്തി 10.46 കോടിയായിരുന്നെങ്കില്‍ അഞ്ച് മാസത്തിനിടയില്‍ 20.35 കോടിയായി ഉയര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രമന്ത്രിമാരുടെ ആസ്തിയുടെ വര്‍ദ്ധനവിനെ കുറിച്ച നാഷണല്‍ ഇലക്ഷന്‍ വാച്ച് നടത്തിയ സര്‍വേയിലാണ് സദാനന്ദഗൗഡയുടെ ആസ്തി \'ഗര്‍ഭം\' ധരിച്ച വിവരം പുറത്തുവന്നത്.
കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ബാംഗ്ലൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗൗഡയുടെ ആസ്തി 3.96 കോടിയായിരുന്നു. സ്വര്‍ണം, വെളളി, ബാങ്ക് ബാലന്‍സ് എന്നിവയില്‍ 4.15 കോടിയുടെ ആസ്തിയുമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ വെളിപ്പെടുത്തലിലാണ് 20.35 കോടിയുടെ ആസ്തി ഗൗഡയ്ക്കുണ്ടെന്ന് പുറം ലോകം അറിഞ്ഞത്. 9.85 കോടിയുടെ വര്‍ധനവാണ് ആറ് മാസത്തിനിടയില്‍ ഉണ്ടായത്.
ഘന വ്യവസായത്തിന്റെ സ്വാതന്ത്ര്യചുമതലയുളള മന്ത്രി രാധാകൃഷ്ണന്റെ ആസ്തിയില്‍ 2.98 കോടിയുടെ വര്‍ധനവ് രേഖപ്പെടുത്തുന്നു. കേന്ദ്ര മന്ത്രിമാരില്‍ ഏറ്റവും ധനികനായ അരുണ്‍ ജയ്റ്റലിയുടെ ആസ്തി 113.2 കോടിയില്‍ നിന്നു 114.3 കോടിയായി വര്‍ധിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ 91 ശതമാനം മന്ത്രിമാരും കോടിപതികളാണ്.
അതേ സമയം അഞ്ച്മാസത്തെ ഭരണത്തിനിടയില്‍ ആസ്തിയില്‍ കുറവുണ്ടായ മന്ത്രിമാരും ഉണ്ട്. സുഷ്മ സ്വരാജ് അടക്കം 16 മന്ത്രിമായുരെട ആസ്തിയില്‍ കുറവ് സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് 17.55 കോടിയുടെ ആസ്തിയുണ്ടായിരുന്ന സ്ഥാനത്ത് 13.66 കോടിയായി.
കേന്ദ്രമന്ത്രിമാരില്‍ അഴിമതി വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണ് ആസ്തിയിലുണ്ടായ വന്‍ വര്‍ധനവ്. നരേന്ദ്രമോഡിയുടെ ആദര്‍ശകുപ്പായം സത്യസന്ധമാണെങ്കില്‍ മാസങ്ങള്‍ കൊണ്ട് ഒരു മന്ത്രിയുടെ ആസ്തി ഇരട്ടിക്കുമോ ?
സദാനന്ദഗൗഡും അരുണ്‍ജയ്റ്റ്‌ലിയും ഉള്‍പ്പെടെയുളള മന്ത്രിമാര്‍ മോഡിയുടെ സല്‍സന്താനങ്ങളാണ്. എന്നാല്‍ സുഷമസ്വരാജാകട്ടെ അധ്വാനി പക്ഷക്കാരിയും. മോഡിയില്‍ സ്വാധീനമുളളവര്‍ ആസ്തി വര്‍ധിപ്പിക്കുമ്പോള്‍ മോഡി വിരുദ്ധര്‍ കൈയിലുളള പണം നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഏതായാലും മോഡി സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമ്പോള്‍ ഇന്ത്യയുടെ പ്രിയപ്പെട്ട മന്ത്രിമാരുടെ ആസ്തി അമേരിക്കയുടെ അത്രയും വലുതാകുമോ എന്നാണ് സംശയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























