വീണ്ടും പ്രളയത്തിന് സാധ്യത; ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് വന്‍ പ്രളയത്തിന് കാരണമായേക്കുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

മഹാ പ്രളയത്തില്‍നിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ പ്രളയക്കെടുതില്‍ നിന്ന് കരകയറാന്‍ കേരളം കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇതിന് പിന്നാലെ അരുണാചലിലും പ്രളയ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.
ചൈനയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് വന്‍ പ്രളയത്തിന് കാരണമാകുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് ലഭിച്ചു. സാങ്പോ എന്ന് ചൈനയിലും സിയാങ് എന്ന് അരുണാചലിലും അസം ഉള്‍പ്പടെയുള്ള മേഖലയില്‍ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയില്‍ കഴിഞ്ഞ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ് വലിയ അളവില്‍ ഉയരുന്നത്.
അരുണാചല്‍ പ്രദേശിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി നിനോങ് എറിങ് എംപി അറിയിച്ചു. ചൈനയില്‍ തുടരുന്ന കനത്ത മഴയാണ് ബ്രഹ്മപുത്രയിലെ ജലനിരപ്പിനു കാരണം. മഴയെ തുടര്‍ന്നു വിവിധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്‌സ് ജലം നദിയിലേക്കു തുറന്നുവിട്ടതായി ചൈന അറിയിച്ചു. നദിയില്‍ വെള്ളം ഉയരുമെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നു കേന്ദ്ര ജലവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























