പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വെയ്ക്കുന്നു... ദക്ഷിണ കശ്മീരില്‍ ആറു പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വെയ്ക്കുന്നു. ദക്ഷിണ കശ്മീരില്‍ ആറു പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ തീവ്രവാദികള്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. തട്ടിക്കൊണ്ടുപോകല്‍ സമ്മര്‍ദ തന്ത്രമാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധനകള്‍ നടത്തി തീവ്രവാദികളുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് എന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച പൊലീസുദ്യോഗസ്ഥന്റെ മകനെയും തട്ടിക്കൊണ്ടുപോയിരുന്നു.
കുട്ടിയുടെ കുടുംബം അവനെ വിട്ടു നല്‍കണമെന്ന് തട്ടിക്കൊണ്ടുപോയവരോട് ആവശ്യപ്പെട്ടിരുന്നു. പൊലീസുകാരുടെ കുടുംബാംഗങ്ങളെ സുരക്ഷിതരായി രക്ഷിക്കാന്‍ വേണ്ട നടപടികള്‍ക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീവ്രവാദികളുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഷോപിയാനില്‍ രണ്ട് തീവ്രവാദികളുടെ വീടുകള്‍ കത്തിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വീട് കത്തിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. ഷോപിയാനില്‍ ബുധനാഴ്ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടുകള്‍ക്ക് തീവെച്ചതെന്നും ഗ്രമീണര്‍ ആരോപിക്കുന്നു. കശ്മീരിലെ തീവ്രവാദത്തിന്റെ 28 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നത്.
https://www.facebook.com/Malayalivartha























