ഹെല്‍മറ്റ് ധരിക്കാത്തതിന് പെട്രോള്‍ നിഷേധിച്ചു; ജീവനക്കാരനെ വെടിവച്ച് പമ്പ് കൊള്ളയടിച്ചു

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രികര്‍ക്ക് പെട്രോള്‍ നിഷേധിച്ചതിനു പെട്രോള്‍ പമ്പ് ജീവനക്കാരനു നേരെ വെടിവയ്പ്. വെടിയേറ്റ ലാല്‍ സിംഗ് എന്ന യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ ഗാസിയാബാദ് നഗരത്തിലെ ബന്ദാലയിലാണ് സംഭവം നടന്നത്. ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രികള്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇതു പാലിക്കാന്‍ ശ്രമിച്ചതാണ് ലാല്‍ സിംഗിന്റെ ജീവന്‍ അപകടത്തിലാക്കിയത്.
പെട്രോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ലാല്‍ സിംഗുമായി വാക്കേറ്റമുണ്ടാക്കിയ യുവാക്കള്‍ മടങ്ങിപ്പോയി. അര മണിക്കൂര്‍ കഴിഞ്ഞ് ആയുധമായി എത്തിയ സംഘം സിംഗിന്റെ കാലില്‍ വെടിവയ്ക്കുകയും പമ്പിലുണ്ടായിരുന്ന 35,000 രൂപ കവര്‍ന്ന ശേഷം രക്ഷപ്പെടുകയുമായിരുന്നുവെന്ന് മറ്റൊരു ജീവനക്കാരന്‍ മൊഴി നല്‍കി.
സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്ന പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്കു നേരെ ആക്രമണം പതിവായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിക്കാറില്ലെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























