മന്‍മോഹനെ ചോദ്യം ചെയ്യാത്തതെന്ത് സിബിഐയോട് കോടതി

കല്‍ക്കരിപ്പാടം കുംഭകോണക്കേസില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി വിചാരണ കോടതിയുടെ നിര്‍ണായക പരാമര്‍ശം. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരി ബ്ലോക്ക് അനുവദിച്ച കേസില്‍ എന്തുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തില്ലെന്ന് കോടതി അന്വേഷണ ഏജന്‍സിയായ സി.ബി.ഐയോട് ആരാഞ്ഞു. കുമാരമംഗലം ബിര്‍ലയും മറ്റുള്ളവരും ഉള്‍പ്പെട്ട കേസിലും കല്‍ക്കരി മന്ത്രി കൂടിയായ പ്രധാനമന്ത്രിയെ സി.ബി.ഐ ചോദ്യം ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസ് ഡയറി ഉടന്‍ ഹാജരാക്കാന്‍ സിബിഐയ്ക്കു കോടതി നിര്‍ദേശം നല്‍കി. കേസ് ഡയറി മുദ്രവച്ച കവറില്‍ കൈമാറുമെന്ന് സിബിഐ അറിയിച്ചു. ഹിന്‍ഡാല്‍കോ മേധാവി കുമാരമംഗലം ബിര്‍ള ഉള്‍പ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി നാളത്തേക്കു മാറ്റി.
2005ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. തീരുമാനമുണ്ടായ കാലയളവില്‍ പ്രധാനമന്ത്രിക്കായിരുന്നു കല്‍ക്കരി മന്ത്രാലയത്തിന്റെയും ചുമതല. കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പാടം അനുവദിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി.അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നതായും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായിട്ടില്ലെന്നും സി.ബി.ഐ മറുപടി നല്‍കി.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























