ഏക വരുമാനമായ സഹോദരന്‍ വിവാഹത്തിനൊരുങ്ങിയതില്‍ പ്രതിഷേധിച്ച് രണ്ട് സഹോദരിമാര്‍ സഹോദരനെ വധിക്കാന്‍ ശ്രമിച്ചു, ഒരു സഹോദരി ആത്മഹത്യ ചെയ്തു

കുടുംബത്തിന്റെ അത്താണിയായിരുന്ന സഹോദരന്‍ വിവാഹത്തിന് ഒരുങ്ങിയതില്‍ പ്രതിഷേധിച്ച് രണ്ടു സഹോദരിമാര്‍ സഹോദരനെ വധിക്കാന്‍ ശ്രമിച്ചു. വധശ്രമത്തിനു ശേഷം ആത്മഹത്യക്കൊരുങ്ങിയ സഹോദരിമാരില്‍ ഒരാള്‍ മരിച്ചു. ചെന്നൈ നഗരത്തിനുസമീപം പെരുങ്കലത്തൂരില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുടുംബത്തിന് ഉപജീവനമാര്‍ഗം കണ്ടത്തെുന്ന സഹോദരന്‍ വിവാഹത്തിനൊരുങ്ങിയതാണ് അവിവാഹിതരായ ഈ സഹോദരിമാരെ പ്രകോപിപ്പിച്ചത്.
മാതാവിന്റെ മരണശേഷം പിതാവ് മംഗലനാഥന്‍ വേറെ വിവാഹം കഴിച്ചതിനത്തെുടര്‍ന്ന് മണികണ്ഠനും സഹോദരിമാരും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു. പിതാവ് ഈറോഡില്‍ താമസിച്ച് അവിടെ റെസ്‌റ്റോറന്റ് നടത്തുകയാണ്. ബിരുദധാരിയായ മണികണ്ഠന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു.
താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം വെള്ളിയാഴ്ചയാണ് മണികണ്ഠന്‍ (32) സഹോദരിമാരായ മഹാദേവി (38), നിര്‍മലാ ദേവി(36) എന്നിവരെ അറിയിച്ചത്. സഹോദരിമാര്‍ തീരുമാനത്തെ എതിര്‍ത്തപ്പോള്‍ മണികണ്ഠന്‍ വീടുവിട്ടുപോയി. ഞായറാഴ്ച തിരിച്ചുവന്നപ്പോള്‍ വീണ്ടും വാക്കേറ്റം നടന്നു.
വഴക്കുമൂത്തപ്പോള്‍ മഹാദേവിയും നിര്‍മലയും ഇസ്തിരിപ്പെട്ടിയെടുത്ത് മണികണ്ഠന്റെ തലക്കിടിക്കുകയായിരുന്നു. കഴുത്ത് കുത്തിക്കീറുകയുംചെയ്തു. പരിക്കുകളോടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട മണികണ്ഠനെ അയല്‍വാസികളാണ് സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. തലക്കും കഴുത്തിലും ഗുരുതരമായ പരിക്കേറ്റിരുന്നു. 46 കുത്തിക്കെട്ടുകളാണ് വേണ്ടിവന്നത്.
വധശ്രമത്തിന് കേസില്‍പെടുമെന്ന ഭീതിയില്‍ സഹോദരിമാര്‍ കഴുത്തു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. അതിനിടെ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. രക്തം വാര്‍ന്ന് ബോധരഹിതരായ സഹോദരിമാരെയാണ് വീട്ടിലത്തെിയ പൊലീസ് കണ്ടത്. അപ്പോഴേക്കും നിര്‍മ്മല മരിച്ചിരുന്നു.മണികണ്ഠന്റെയും മഹാദേവിയുടെയും നില ഗുരുതരമാണ്. ഇരു സഹോദരിമാരും ബിരുദധാരികളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























